സര്‍ക്കാരിന്‍റെ ഓണാഘോഷ പരിപാടികൾക്ക് തിരുവനന്തപുരത്ത് തുടക്കം
സര്‍ക്കാരിന്‍റെ ഓണാഘോഷ പരിപാടികൾക്ക് തിരുവനന്തപുരത്ത് തുടക്കം
നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഘോഷരാവുകള്‍ക്ക് തിരിതെളിച്ചു
തലസ്ഥാന നഗരി ഇനി ആഘോഷരാവില്‍. സംസ്ഥാന ടൂറിസം വകുപ്പിന്റെ ഓണാഘോഷ പരിപാടികൾക്ക് തിരുവനന്തപുരത്ത് തുടക്കമായി. നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഘോഷരാവുകള്‍ക്ക് തിരിതെളിച്ചു. ഉദ്ഘാടനച്ചടങ്ങിന് മാറ്റുകൂട്ടി ചലച്ചിത്ര താരം മമ്മൂട്ടിയുമെത്തി.
ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷരാവുകള്‍ക്കാണ് തലസ്ഥാനനഗരി സാക്ഷ്യം വഹിക്കുന്നത്. നഗരത്തിനകത്തും പുറത്തുമായി 30 വേദികളിലാണ് ആഘോഷപരിപാടികള്‍ നടക്കുന്നത്. പ്രധാന നഗരവീഥികളെല്ലാം ദീപാലങ്കാരത്തില്‍ മുങ്ങി.
നിശാഗന്ധിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. മമ്മൂട്ടി മുഖ്യാതിഥിയായിരുന്നു. നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഓണസന്ദേശവും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണവും നടത്തി. ഈ മാസം 9ന് നടക്കുന്ന വര്‍ണശബളമായ ഘോഷയാത്രയോടെയാണ് ആഘോഷപരിപാടികള്‍ സമാപിക്കുക
Adjust Story Font
16