Quantcast

'അവരുടെ രാവുകളു'ടെ നിര്‍മാതാവ് ആത്മഹത്യ ചെയ്തു

MediaOne Logo

admin

  • Published:

    6 May 2018 9:29 PM GMT

അവരുടെ രാവുകളുടെ നിര്‍മാതാവ് ആത്മഹത്യ ചെയ്തു
X

'അവരുടെ രാവുകളു'ടെ നിര്‍മാതാവ് ആത്മഹത്യ ചെയ്തു

കൊല്ലത്ത് സിനിമാ നിര്‍മാതാവ് ആത്മഹത്യ ചെയ്തു. 'അവരുടെ രാവുകള്‍' എന്ന ചിത്രത്തിന്റെ നിര്‍മാതാവ് അജയകൃഷ്ണനാണ്

കൊല്ലത്ത് സിനിമാ നിര്‍മാതാവ് ആത്മഹത്യ ചെയ്തു. 'അവരുടെ രാവുകള്‍' എന്ന ചിത്രത്തിന്റെ നിര്‍മാതാവ് അജയകൃഷ്ണനാണ് ഇന്നലെ രാത്രി ആത്മഹത്യചെയ്തത്. ചിത്രം വിജയിക്കില്ലെന്ന നിരാശയാകാം ആത്മഹത്യക്ക് കാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ആസിഫലി നായകനായി അഭിനയിക്കുന്ന അവരുടെ രാവുകളുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് നിര്‍മാതാവായ അജയകൃഷ്ണന്‍ ആത്മഹത്യ ചെയ്തത്. ഇന്നലെ പിതാവിനെ ചിത്രത്തിന്റെ ദൃശ്യങ്ങള്‍ കാട്ടിയിരുന്നതായും സിനിമ വിജയിക്കുമോ എന്നത് സംബന്ധിച്ച് ആശങ്കകള്‍ പ്രകടപ്പിച്ചിരുന്നതായും പറയുന്നു. സംഭവമറിഞ്ഞ് സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം ജില്ലാ ആശുപത്രിയിലെത്തി. നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും സീരിയല്‍ നടനായാണ് അജയകൃഷ്ണന്‍ തിളങ്ങിയത്.

TAGS :

Next Story