ഗെയില്‍ പദ്ധതി ജനവാസ കേന്ദ്രങ്ങളിലൂടെ നടപ്പാക്കരുത്: കുഞ്ഞാലിക്കുട്ടി
ഗെയില്‍ പദ്ധതി ജനവാസ കേന്ദ്രങ്ങളിലൂടെ നടപ്പാക്കരുത്: കുഞ്ഞാലിക്കുട്ടി
ഗെയിൽ പോലുള്ള പദ്ധതി സംസ്ഥാനത്ത് ആവശ്യമാണ്. എന്നാൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ പദ്ധതി നടപ്പാക്കരുത് എന്നതാണ് ലീഗിന്റെ നയമെന്ന് കുഞ്ഞാലിക്കുട്ടി
ജനവാസ കേന്ദ്രങ്ങളിലൂടെ ഗെയിൽ പദ്ധതി നടപ്പാക്കരുത് എന്നതാണ് മുസ്‍ലിം ലീഗിന്‍റെ എന്നത്തെയും നയമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. ജിദ്ദയിൽ മീഡിയവണിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായ മന്ത്രിയായിരുന്നപ്പോൾ അലൈന്‍മെന്റ് മാറ്റുന്നതിനെക്കുറിച്ച് ഗെയിൽ അധികൃതർ നൽകി എന്ന് പറയപ്പെടുന്ന കത്തിനെക്കുറിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗെയിൽ പോലുള്ള പദ്ധതി സംസ്ഥാനത്ത് ആവശ്യമാണ്. എന്നാൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ പദ്ധതി നടപ്പാക്കരുത് എന്നതാണ് ലീഗിന്റെ നയമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. നേരത്തെയുള്ള അലൈന്‍മെന്റ് മാറ്റുന്നതിന്റെ സാധ്യത ആരാഞ്ഞുകൊണ്ട് വ്യവസായ വകുപ്പിന് നേരത്തെ ഗെയിൽ അധികൃതർ കത്ത് നൽകിയിരുന്നു എന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. ജനങ്ങളുടെ എതിർപ്പ് മറികടന്ന് ജനവാസ കേന്ദ്രങ്ങളിലൂടെ തന്നെയാണ് ഗെയിൽ വീണ്ടും ഈ പദ്ധതി നടപ്പാക്കുന്നതെങ്കിൽ പദ്ധതിക്ക് യുഡിഎഫിന്റെ പിന്തുണ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
തോമസ് ചാണ്ടിക്കെതിരെ കൃത്യമായ റിപ്പോർട്ട് വന്ന സ്ഥിതിക്ക് അദ്ദേഹം മന്ത്രിസ്ഥാനം രാജിവെക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രവാസികളുടെ പുനരധിവാസ പദ്ധതികൾ കുറച്ചുകൂടി കാര്യക്ഷമമായി നടപ്പാക്കണം. ഇതിനായി രാഷ്ട്രീയത്തിനതീതമായി ശ്രമം എല്ലാവരുടെ ഭാഗത്തു നിന്നും ഉണ്ടാവേണ്ടിയിരിക്കുന്നു എന്നും പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
Adjust Story Font
16