Quantcast

കൊട്ടാക്കമ്പൂര്‍ ഭൂമി വിവാദത്തിനിടെ എം എം മണിയും കാനവും ഒരേ വേദിയില്‍

MediaOne Logo

Sithara

  • Published:

    6 May 2018 7:50 PM GMT

കൊട്ടാക്കമ്പൂര്‍ ഭൂമി വിവാദത്തിനിടെ എം എം മണിയും കാനവും ഒരേ വേദിയില്‍
X

കൊട്ടാക്കമ്പൂര്‍ ഭൂമി വിവാദത്തിനിടെ എം എം മണിയും കാനവും ഒരേ വേദിയില്‍

എല്‍ഡിഎഫിന്റെ പൊതുപരിപാടിയിലാണ് ഇരുവരും ഒരുമിച്ചെത്തിയത്. എന്നാല്‍ വിവാദ വിഷയങ്ങള്‍ പരാമര്‍ശിക്കാന്‍ ഇരുവരും തയ്യാറായില്ല.

കൊട്ടാക്കമ്പൂര്‍ ഭൂമി വിവാദത്തില്‍ മന്ത്രി എം എം മണിയും സിപിഐയും വാക്ക്തര്‍ക്കം തുടരുന്നതിനിടെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും എം എം മണിയും ഒരേ വേദിയില്‍. കോഴിക്കോട് എല്‍ഡിഎഫിന്റെ പൊതുപരിപാടിയിലാണ് ഇരുവരും ഒരുമിച്ചത്. എന്നാല്‍ വിവാദ വിഷയങ്ങള്‍ പരാമര്‍ശിക്കാന്‍ ഇരുവരും തയ്യാറായില്ല.

കൊട്ടാക്കമ്പൂര്‍ ഭൂമിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സിപിഐ നേതാക്കള്‍ എം എം മണിയുമായി തുറന്ന പോരിലായിരുന്നു. സിപിഐ നേതൃത്വം കോണ്‍ഗ്രസില്‍ നിന്ന് പണം കൈപ്പറ്റിയെന്നു വരെയുള്ള മന്ത്രി എം എം മണി നടത്തിയ പരാമര്‍ശത്തെ രൂക്ഷ ഭാഷയില്‍ തന്നെയാണ് സിപിഐ നേരിട്ടത്. ഇതിനിടെയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും എം എം മണിയും കോഴിക്കോട് എല്‍ഡിഎഫ് സംഘടിപ്പിച്ച സോളാര്‍ വിശദീകരണ യോഗത്തില്‍ പങ്കെടുത്തത്. വിവാദ വിഷയങ്ങള്‍ പരാമര്‍ശിക്കാതെയായിരുന്നു കാനത്തിന്‍റെ പ്രസംഗം.

പിന്നാലെ എത്തിയ മന്ത്രിയാവട്ടെ വിവാദ വിഷയങ്ങള്‍ തൊടാതെ സോളാറില്‍ മാത്രം ഒതുങ്ങി. മുതലക്കുളത്ത് എല്‍ഡിഎഫ് സംഘടിപ്പിച്ച വിശദീകരണ യോഗത്തില്‍ വിവിധ നേതാക്കള്‍ പങ്കെടുത്തു.

TAGS :

Next Story