Quantcast

സ്റ്റാര്‍ട്ട് അപ് വില്ലേജിനെക്കുറിച്ച് സ്ഥാപക സി.ഇ.ഒ സിജോ കുരുവിള

MediaOne Logo

admin

  • Published:

    6 May 2018 5:21 PM GMT

സ്റ്റാര്‍ട്ട് അപ് വില്ലേജിനെക്കുറിച്ച് സ്ഥാപക സി.ഇ.ഒ സിജോ കുരുവിള
X

സ്റ്റാര്‍ട്ട് അപ് വില്ലേജിനെക്കുറിച്ച് സ്ഥാപക സി.ഇ.ഒ സിജോ കുരുവിള

ഈ ആശയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സ്റ്റാര്‍ട്ട് അപ് വില്ലേജ് സ്ഥാപക സി.ഇ.ഒ സിജോ കുരുവിള ജോര്‍ജിനെയാണ് ഇന്നത്തെ മലബാര് ഗോള്‍ഡ് മീഡിയാവണ്‍ ഗോകേരള പരിചയപ്പെടുത്തുന്നത്

കേരളത്തിലെ യുവസംരഭകരുടെ പ്രോത്സാഹന കേന്ദ്രമായ കളമശേരിയിലെ സ്റ്റാര്ട്ട് അപ്പ് വില്ലേജിന്റെ പിറവിക്കു പിന്നില്‍ തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളജിലെ ഒരു കൂട്ടം വിദ്യാര്‍ഥികളുടെ ആശയമാണ്. വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ മോബ്മീയില്‍ തുടങ്ങിയ ആശയം കേന്ദ്രസംസ്ഥാന സര്ക്കാറുകളുടെ കൂട്ടായ്മയില് വളരുകയായിരുന്നു. ഈ ആശയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സ്റ്റാര്‍ട്ട് അപ് വില്ലേജ് സ്ഥാപക സി.ഇ.ഒ സിജോ കുരുവിള ജോര്‍ജിനെയാണ് ഇന്നത്തെ മലബാര് ഗോള്‍ഡ് മീഡിയാവണ്‍ ഗോകേരള പരിചയപ്പെടുത്തുന്നത്.

തിരുവനന്തപുരം എഞ്ചിനീയറിങ് കോളജില് പഠിക്കുമ്പോഴാണ് സിജോ കുരുവിള ജോര്‍ജിന്റെയും സുഹൃത്തുക്കളുടെയും മനസില്‍ മോബ്മീ എന്ന ആശയം ഉദിക്കുന്നത്. ആശയമുണ്ടെങ്കിലും അത് പ്രാവര്‍ത്തികമാക്കാനാവശ്യമായ പണം, സ്ഥലം, സാങ്കേതിക സഹായം എന്നിവ ലഭിക്കുകയായിരുന്നു ആദ്യ വെല്ലുവിളി. അന്വേഷണത്തിനൊടുവില്‍ തിരുവനന്തപുരം ടെക്നോപാര്ക്കില് മോബ്മീ എന്ന ഇന്‍ക്യുബേഷന്‍ സെന്റര്‍ തുടങ്ങി.

ക്രിസ് ഹോപാലകൃഷ്ണന്റ മാര്‍ഗ നിര്‍ദേശത്തില്‍ മോബ്മീ കളമശ്ശേരി ക്രിന്‍ഫ്ര പാര്‍ക്കില്‍ തുടങ്ങി. ഈ ആശയം കേന്ദ്ര-സംസഥാന സര്‍ക്കാറുകളുടെ സഹായത്തില്‍ വളര്‍ന്നു. മോബ്മീയും തിരുവന്തപുരം ടെകനോപാര്ക്കും കേന്ദ്ര-സംസഥാന സര്‍ക്കാരുകളും പ്രമോട്ടര്‍മാരായി 2012 ഏപ്രീല്‍ 15ന് സ്റ്റാര്‍ട്ട് അപ് വില്ലേജ് പ്രവര്‍ത്തനം തുടങ്ങി. എമേര്‍ജിങ് കേരള അതിന് വഴിത്തിരിവായെന്നും സ്റ്റാര്‍ട്ടപ് വില്ലേജിന്റ സ്ഥാപക സിഇഒ സിജോ കുരുവിള പറയുന്നു. യുവ സംരംഭകര്ക്ക് അനുകൂല സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. പുത്തന് ആശയമാണ് ആവശ്യമെന്നും സിജോ പറഞ്ഞു.

TAGS :

Next Story