Quantcast

വിഎസിന് ഉപദേശക സ്ഥാനവും കാബിനറ്റ് പദവിയും

MediaOne Logo

admin

  • Published:

    6 May 2018 4:22 PM GMT

വിഎസിന് ഉപദേശക സ്ഥാനവും കാബിനറ്റ് പദവിയും
X

വിഎസിന് ഉപദേശക സ്ഥാനവും കാബിനറ്റ് പദവിയും

വി എസ് അച്യുതാനന്ദന് ഇടതുമന്ത്രിസഭ ഉപദേശക സ്ഥാനം നല്‍കും.

സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശക പദവി ഏറ്റെടുക്കാമെന്ന് വി എസ് അച്യുതാനന്ദന്‍. അതേസമയം ഉപദേഷ്ടാവ് പദവിക്കൊപ്പം എല്‍ഡിഎഫ് അധ്യക്ഷ സ്ഥാനവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വവും നല്‍കണമെന്നും വിഎസ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയോട് ആവശ്യപ്പെട്ടു. വിഎസിന്റെ ആവശ്യങ്ങളില്‍ പാര്‍ട്ടി പൊളിറ്റ് ബ്യൂറോയാകും അന്തിമ തീരുമാനമെടുക്കുക.

പിണറായി വിജയനെ മുഖ്യമന്ത്രിയായി തീരുമാനിക്കുമ്പോള്‍ തന്നെ വി എസ് അച്യുതാനന്ദന് ഉചിതമായ പദവി നല്‍കണമെന്ന നിലപാടിലായിരുന്നു പാര്‍ട്ടി. കാബിനറ്റ് റാങ്കോടെ സര്‍ക്കാറിന്റെ ഉപദേഷ്ടാവെന്ന പദവിയാണ് വിഎസിന് വാഗ്ദാനംചെയ്തത്. പിണറായി വിജയനും ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ടായിരുന്നില്ല. എന്നാല്‍ വിഎസ് അനുകൂല നിലപാട് അറിയിച്ചിരുന്നില്ല. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി നില്‍ക്കുന്ന ആളല്ല താനെന്നായിരുന്നു വിഎസിന്റെ പരസ്യ പ്രതികരണം.

പാര്‍ട്ടി തീരുമാനം വിഎസിനെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും വിഎസുമായി സംസാരിച്ചിരുന്നു. കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചടങ്ങിനെത്തിയപ്പോഴാണ് വിഎസ് യെച്ചൂരിയോട് തന്റെ ഉപാധികള്‍ അറിയിച്ചത്. സര്‍ക്കാര്‍ ഉപദേഷ്ടാവ് എന്നതിലുപരി എല്‍ഡിഎഫിന്റെ അധ്യക്ഷ സ്ഥാനവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വവും നല്‍കണമെന്നാവശ്യപ്പെടുന്ന കുറിപ്പും വിഎസ് യെച്ചൂരിക്ക് കൈമാറി. ഇപ്പോള്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ പ്രത്യേക ക്ഷണിതാവാണ് വിഎസ്.

വിഎസിന്റെ ഉപാധികളില്‍ പാര്‍ട്ടിയില്‍ എതിര്‍പ്പില്ലെന്നാണ് സൂചന. ഈ മാസം 28, 29 തീയതികളില്‍ ചേരുന്ന പൊളിറ്റ് ബ്യൂറോ ഇക്കാര്യം ചര്‍ച്ച ചെയ്യും. പിബി നിര്‍ദേശപ്രകാരം അടുത്ത കാബിനറ്റില്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനമുണ്ടാകും.

TAGS :

Next Story