Quantcast

മാണിയേയും ലീഗിനേയും സ്വാഗതം ചെയ്തതിനെതിരെ നിലപാട് കടുപ്പിച്ച് വിഎസും സിപിഐയും

MediaOne Logo

Khasida

  • Published:

    7 May 2018 11:09 PM GMT

മാണിയേയും ലീഗിനേയും സ്വാഗതം ചെയ്തതിനെതിരെ നിലപാട് കടുപ്പിച്ച് വിഎസും സിപിഐയും
X

മാണിയേയും ലീഗിനേയും സ്വാഗതം ചെയ്തതിനെതിരെ നിലപാട് കടുപ്പിച്ച് വിഎസും സിപിഐയും

കേരളാകോണ്‍ഗ്രസ്സിനെയും മുസ്ലീം ലീഗിനെയും എല്‍ഡിഎഫുമായി സഹകരിപ്പിക്കാനുളള സാധ്യതകളായിരുന്നു സി പി എം നേതൃത്വം തേടിയിരുന്നത്.

കെ എം മാണിയെയും മുസ്ലിംലീഗിനെയും എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്തതിനെതിരായ വി എസിന്റെ നിലപാട് സി പി എം നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നു. സി പി ഐക്ക് പിന്നാലെയാണ് സഹകരണ നീക്കത്തിനെതിരെ വി എസും രംഗത്തെത്തിയിരിക്കുന്നത്.

കേരളാകോണ്‍ഗ്രസ്സിനെയും മുസ്ലീം ലീഗിനെയും എല്‍ഡിഎഫുമായി സഹകരിപ്പിക്കാനുളള സാധ്യതകളായിരുന്നു സി പി എം നേതൃത്വം തേടിയിരുന്നത്. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയും പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയിലെ മുഖപ്രസംഗവും ഈ നീക്കത്തെ ശക്തിപ്പെടുത്തും വിധത്തിലായിരുന്നു. എന്നാല്‍ സഖ്യനീക്കത്തിനെതിരെ കടുത്ത വിമര്‍ശവുമായി വി എസ് അച്യുതാനന്ദന്‍ രംഗത്തെത്തിയതോടെ പാര്‍ട്ടി നേതൃത്വം അക്ഷരാര്‍ത്ഥത്തില്‍ പ്രതിരോധത്തിലായിരിക്കുകയാണ്.

സഹകരണനീക്കത്തിനെതിരെ സി പി ഐ നേതൃത്വം നേരത്തെത്തന്നെ രംഗത്തുവന്നിരുന്നു. എന്നാല്‍ സി പി ഐയുടെ എതിര്‍പ്പിനേക്കാള്‍ സി പി എം നേതൃത്വത്തെ അലോസരപ്പെടുത്തുന്നത് വി എസിന്റെ നിലപാട് തന്നെയാണ്. നേരത്തെ ഡി ഐ സിയുമായും പി ഡി പിയുമായും അടുക്കാനുളള സംസ്ഥാന നേതൃത്വത്തിന്റെ നീക്കത്തിന് പ്രധാന തടസ്സമായതും വി എസിന്റെ നിലപാടായിരുന്നു.

എല്‍ ഡി എഫില്‍, സിപിഐയുടേയും മറ്റു ഘടകകക്ഷികളുടെയും പിന്തുണ ഇക്കാര്യത്തില്‍ തനിക്കുണ്ടാകുമെന്നാണ് വി എസിന്റെ വിലയിരുത്തല്‍. മുന്നണിക്കുളളില്‍ കടുത്ത ഭിന്നത രൂപപ്പെട്ടതോടെ, കെ എം മാണിയോടും മുസ്ലിംലീഗിനോടുമുളള മൃദുസമീപനത്തില്‍ നിന്ന് സി പി എം തത്കാലത്തേക്കെങ്കിലും പിന്നോട്ടു പോയേക്കും

TAGS :

Next Story