Quantcast

ഗെയ്‌ല്‍ പൈപ്പ് ലൈന്‍ സര്‍വ്വക്കെതിരെ കോഴിക്കോട് പ്രതിഷേധം

MediaOne Logo

Subin

  • Published:

    7 May 2018 2:24 PM GMT

ഗെയ്‌ല്‍ പൈപ്പ് ലൈന്‍ സര്‍വ്വക്കെതിരെ കോഴിക്കോട് പ്രതിഷേധം
X

ഗെയ്‌ല്‍ പൈപ്പ് ലൈന്‍ സര്‍വ്വക്കെതിരെ കോഴിക്കോട് പ്രതിഷേധം

സര്‍വ്വെക്കെത്തിയ ഗെയ്ല്‍ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. നാട്ടുകാരെ നീക്കം ചെയ്യാനുള്ള പോലീസിന്റെ ശ്രമം നേരിയ സംഘര്‍ഷത്തിനിടയാക്കി.

ഗെയ്‌ലിന്റെ വാതക പൈപ്പ് ലൈനിനായുള്ള സര്‍വ്വക്കെതിരെ കോഴിക്കോട് കൂട്ടാലിടയില്‍ പ്രതിഷേധം. സര്‍വ്വെക്കെത്തിയ ഗെയ്ല്‍ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. നാട്ടുകാരെ നീക്കം ചെയ്യാനുള്ള പോലീസിന്റെ ശ്രമം നേരിയ സംഘര്‍ഷത്തിനിടയാക്കി.

ഇന്ന് രാവിലെ പത്ത് മണിയോടെ ഗെയ്ല്‍ ഉദ്യോഗസ്ഥരും സര്‍വെയര്‍മാരും സ്ഥലത്തെത്തി. നാട്ടുകാരുടെ പ്രതിഷേധം ഉറപ്പായതിനാല്‍ നൂറോളം പോലീസുകാരും ഗെയ്ല്‍ സംഘത്തിന് വഴിയൊരുക്കാന്‍ സ്ഥലത്തുണ്ടായിരുന്നു. സര്‍വെ നടത്താന്‍ ഉദ്യോഗസ്ഥരെ അനുവദിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പ്രദേശവാസികള്‍. തുടര്‍ന്ന് പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ തുടങ്ങി.

പ്രദേശ വാസികളോട് സംസാരിക്കുക പോലും ചെയ്യാതെ സര്‍വെ നടപടിക്കായി എത്തിയ ഗെയ്ല്‍ സംഘത്തിന്റെ നടപടിയില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്ന് സര്‍വെ നടപടികള്‍ ഉണ്ടാവില്ലെന്ന ഗെയ്ല്‍ അധികൃതരുടെ ഉറപ്പിലാണ് പ്രതിഷേധം പ്രദേശ വാസികള്‍ അവസാനിപ്പിച്ചത്.

TAGS :

Next Story