സ്വരാജ് അഹങ്കാരത്തിന്റെ ആള്‍ രൂപമെന്ന് സിപിഐ
സ്വരാജ് അഹങ്കാരത്തിന്റെ ആള്‍ രൂപമെന്ന് സിപിഐ
സ്വരാജ് നിക്കറിട്ട് നടന്നിരുന്ന കാലത്ത് നിയമസഭയില്‍ എത്തിയ ജില്ലാ സെക്രട്ടറിയെ അവഹേളിച്ചാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നും സ്വരാജിന്റെ ധാര്‍ഷ്ട്യം സിപിഐയോടെ വേണ്ടെന്നും എഐഎസ്എഫ് വൈസ് പ്രസിഡന്റ് ഫേസ്ബുക്കില്‍ കുറിച്ചു.
തൃപ്പൂണിത്തുറ എംഎല്‍എ എം സ്വരാജിനെതിരെ വീണ്ടും സിപിഐ രംഗത്ത്. സ്വരാജ് അഹങ്കാരത്തിന്റെ ആള്‍ രൂപമായി മാറിയെന്നും സിപിഐക്കാരെ അവഹേളിക്കാന്‍ എടുക്കുന്ന വീര്യം മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉപയോഗിക്കണമെന്നും തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റി ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
സ്വരാജ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും സിപിഐ വിട്ടിട്ടില്ല. ഇന്നലെ തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റി ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ എം സ്വരാജിനെ കടുത്ത ഭാഷയില്‍ തന്നെയാണ് സിപിഐ വിമര്‍ശിച്ചിരിക്കുന്നത്. അബ്ദുള്ളക്കുട്ടിയും സിന്ധു ജോയിയും സിപിഎം വിട്ടപ്പോള്‍ സ്വരാജ് മൗനം പാലിച്ചു. എന്നാല്‍ 7 പ്രവര്‍ത്തകര്‍ സിപിഎം വിട്ട് സിപിഐ ചേര്‍ന്നപ്പോള്‍ പുലഭ്യം പറയുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. സിപിഐക്കാരെ അവഹേളിക്കാന്‍ ഉപയോഗിക്കുന്ന ഊര്‍ജ്ജം മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി ഉപയോഗിക്കണമെന്നും തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
അഴിമതിക്കെതിരായ പോരാട്ടത്തില്‍ തൃപ്പൂണിത്തുറയ്ക്ക് സംസ്‌കാര സമ്പന്നനായ ഒരു എംഎല്‍എ ലഭിച്ചു എന്നാണ് സിപിഐ കരുതിയത്. പക്ഷേ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സ്വരാജ് അഹങ്കാരത്തിന്റെ ആള്‍ രൂപമായി മാറിയെന്ന് സിപിഐ ആരോപിക്കുന്നു. എഐവൈഎഫും സ്വരാജിനെതിരെ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. സ്വരാജ് നിക്കറിട്ട് നടന്നിരുന്ന കാലത്ത് നിയമസഭയില്‍ എത്തിയ ജില്ലാ സെക്രട്ടറിയെ അവഹേളിച്ചാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നും സ്വരാജിന്റെ ധാര്‍ഷ്ട്യം സിപിഐയോടെ വേണ്ടെന്നും എഐഎസ്എഫ് വൈസ് പ്രസിഡന്റ് ഫേസ്ബുക്കില്‍ കുറിച്ചു. തര്‍ക്കത്തിനില്ലെന്ന് സ്വരാജ് വ്യക്തമാക്കിയെങ്കിലും സിപിഐയുടെ പുതിയ ആരോപണങ്ങള്‍ക്ക് സ്വരാജ് മറുപടി നല്‍കിയേക്കുമെന്നാണ് സൂചന.
Adjust Story Font
16