സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് പരിധി ഉയര്‍ത്തി
സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് പരിധി ഉയര്‍ത്തി
ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്
സർക്കാർ ജീവനക്കാരുടെ ബോണസ് പരിധി ഉയർത്തി. ഇന്ന് ചേർന്ന മന്ത്രിസഭയോഗത്തിലാണ് തീരുമാനം. 18000 രൂപയിൽ നിന്ന് 22000 രൂപയായാണ് പരിധി ഉയർത്തിയത്. ആസിയാൻ രാജ്യങ്ങളുമായി കേന്ദ്രസർക്കാർ ഉണ്ടാക്കാൻ പോകുന്ന കരാറിനെതിരെ പ്രതിഷേധം അറിയിക്കാനും മന്ത്രിസഭയോഗം തീരുമാനിച്ചു.
സർക്കാർ ജീവനക്കാരുടെ ബോണസ് തുക വർദ്ധിപ്പിക്കാതെ പരിധി വർദ്ധിപ്പിക്കാനുളള തീരുമാനമാണ് മന്ത്രിസഭ യോഗത്തിൽ ഉണ്ടായത്.22000 രൂപവരെ ശമ്പളമുളള ജീവനക്കാർക്ക് ഇനി ബോണസ് തുകയായ 3500 രൂപ ലഭിക്കും.2400 രൂപ ഉത്സവബത്തയായും ലഭിക്കും.അംഗൻവാടി ജീവനക്കാരുടെ ഉത്സവബത്ത 1000 രൂപയിൽ നിന്ന് 1500 രൂപയായി വർദ്ധിപ്പിക്കുകയും ചെയ്തു. സർക്കാർ നൂറ് ദിനം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിക്കേണ്ട പദ്ധതികൾ സംബന്ധിച്ചും മന്ത്രിസഭയോഗം ചർച്ച ചെയ്തു. വീടില്ലാത്തവർക്ക് വീട് നൽകുന്ന പ്രത്യേക ഭവനപദ്ധതി നാളെ മുഖ്യമന്ത്രി പ്രഖ്യാപിക്കും. നാണ്യവിളകളുടെയും ഭക്ഷ്യോൽപ്പന്നങ്ങളുടടേയും ഇറക്കുമതിയുമായി ബന്ധപ്പെട്ട് ആസിയാൻ രാജ്യങ്ങളുമായി കേന്ദ്രസർക്കാർ ഒപ്പിടാനൊരുങ്ങുന്ന കരാറിനെതിരെ സംസ്ഥാനത്തിന്റെ വിയോജിപ്പ് അറിയിക്കാനും മന്ത്രിസഭയോഗത്തിൽ ധാരണയായി.
കേരളാ ഇന്‍ഫ്രാ സ്ട്രച്ചര്‍ ഫണ്ട് ബോര്‍ഡ് സ്വതന്ത്രാംഗങ്ങളായി അഞ്ച് പേരെ ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. നിയമിച്ചു. ഡോ. ഡി ബാബുപോള്‍ പ്രൊഫസര്‍ സി.പി ചന്ദ്രശേഖര്‍, പ്രൊഫ സുശീല്‍ ഖന്ന , സലിം ഗംഗാധരന്‍ ജെ. എന്‍ ഗുപ്ത എന്നിവരാണ് അംഗങ്ങള്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ സഹായ ധനത്തിന്റെ പരിധി മുന്ന് ലക്ഷം രൂപ വരെയാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാന ഹൈവേകളും പ്രധാന ജില്ലാ റോഡുകളും സ്റ്റേറ്റ് ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം ഹൈവേയായി പ്രഖ്യാപിച്ച് ഉത്തരവിറക്കാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു.
Adjust Story Font
16