പശുക്കടവ് ദുരന്തം: മരണം അഞ്ചായി
പശുക്കടവ് ദുരന്തം: മരണം അഞ്ചായി
കോഴിക്കോട് പശുക്കടവ് ദുരന്തത്തില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി
പൂഴിത്തോട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. മരുതോങ്കര കുട്ടിക്കുന്നുമ്മല്‍ വിപിന്‍ദാസിന്‍റെ മൃതദേഹമാണ് ഇന്ന് ലഭിച്ചത്. ഒഴുക്കില്‍പ്പെട്ട ഒരാളെക്കൂടി കണ്ടെത്താനുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന്‍റെ മൂന്നാം ദിനം കുറ്റ്യാടിപ്പുഴയുടെ ഭാഗങ്ങളിലേക്ക് കൂടി തിരച്ചില്‍ വ്യാപിപ്പിച്ചിരുന്നു. പന്ത്രണ്ട് മണിയോടെ പൂഴിത്തോട് പവര്‍ ഹൌസിന് സമീപമാണ് വിപിന്‍ദാസിന്‍റെ മൃതദേഹം ലഭിച്ചത്.
ഈ പ്രദേശം കേന്ദ്രീകരിച്ച് കൂടുതല്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. നാട്ടുകാരും ദേശീയദുരന്തനിവാരണസേനയും ഫയര്‍ ഫോഴ്സും ചെറിയ സംഘങ്ങളായാണ് തിരയുന്നത്. പാറക്കെട്ടുകളിലും കണ്ടല്‍ക്കാടുകളിലും തെരച്ചില്‍ നടത്തിയിരുന്നു. ഉച്ചക്കു ശേഷവും തിരച്ചില്‍ ഊരര്‍ജ്ജിതമാക്കി.
ഒഴുക്കില്‍പ്പെട്ട പാറയുള്ള പറമ്പത്ത് രാജന്‍റെ മകന്‍ വിഷ്ണുവിനെയാണ് ഇനി കിട്ടാനുള്ളത്. വിപിന്‍ദാസിന്‍റെ മൃതദേഹം കോതോട് എല്‍പിസ്കൂളില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷമാണ് സംസ്ക്കരിച്ചത്.
Adjust Story Font
16