Quantcast

സുധീരനെ വെട്ടാന്‍ എ-യും ഐയും കൈകോര്‍ക്കുന്നു

MediaOne Logo

admin

  • Published:

    7 May 2018 2:12 AM GMT

സുധീരനെ വെട്ടാന്‍ എ-യും ഐയും കൈകോര്‍ക്കുന്നു
X

സുധീരനെ വെട്ടാന്‍ എ-യും ഐയും കൈകോര്‍ക്കുന്നു

പരസ്പരം സീറ്റുകള്‍ വെച്ചുമാറാന്‍ ധാരണ. മുഖ്യമന്ത്രിക്ക് നല്‍കിയ കത്ത് ഫെയ്സ്ബുക്കിലിട്ട് സുധീരന്‍

കോണ്‍ഗ്രസിലെ എ-ഐ വിഭാഗങ്ങള്‍ മന്ത്രി കെസി ജോസഫിന്‍റെ തിരുവനന്തപുരത്തെ വീട്ടില്‍ സംയുക്ത യോഗം ചേര്‍ന്നു.വി.എം സുധീരന്‍ അനുകൂലികള്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കാതിരിക്കുന്നതിനുള്ള തന്ത്രങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി.കഴിഞ്ഞ തവണ മത്സരിച്ച ചില സീറ്റുകള്‍ പരസ്പരം വെച്ചുമാറാനും ഏകദേശ തീരുമാനമായിട്ടുണ്ട്.


വി.എം സുധീരനും-സുധീരന്‍ വിരുദ്ധരുമെന്ന സമവാക്യങ്ങളിലേക്ക് മാറി കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ടീയം. സുധീരനൊപ്പം നില്‍ക്കുന്നവര്‍ക്ക് സീറ്റ് നല്‍കാതിരിക്കാനുള്ള നീക്കങ്ങളാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്.പട്ടികയില്‍ ഇടം പിടിച്ച മുഴുവന്‍ സുധീരന്‍ അനുകൂലികളേയും അംഗീകരിക്കേണ്ടന്നാണ് തീരുമാനം.വിജയസാധ്യതയുള്ളവരെ മാത്രം പിന്താങ്ങും.കെപിസിസി പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന 14 പേര്‍ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ടന്നാണ് എ-ഐ നേതാക്കളുടെ വിലയിരുത്തല്‍.ജയ സാധ്യതക്ക് മുന്‍ഗണന നല്‍കി പരസ്പരം ചില സീറ്റുകള്‍ വെച്ചുമാറാനും ധാരണയായിട്ടുണ്ട്.എ വിഭാഗത്തിലെ എം.മുരളി കഴിഞ്ഞ തവണ മത്സരിച്ച കായംകുളം സീറ്റ് ഇത്തവണ ഐയിലെ എം.ലിജുവിന് നല്‍കും.പകരം ഐ വിഭാഗം മത്സരിച്ച ഉടുന്പന്‍ചോലയെ,പീരുമേടോ ആവും എ-ക്ക് ലഭിക്കുക.പെരുന്പാവൂരും-വൈപ്പിനും തമ്മില്‍ വെച്ചുമാറനുള്ള നീക്കങ്ങളും നടക്കുന്നു. സര്‍ക്കാരിനെതിരായ സുധീരന്‍റെ പരാമര്‍ശങ്ങളെ വേണ്ടത്രഗൌനിക്കേണ്ടന്നും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.ഇതിനിടെ വിവരാവകാശ പരിധിയില്‍ നിന്ന് മുഖ്യമന്ത്രിയേയും,മന്ത്രിമാരേയും ഒഴിവാക്കിയ തീരുമാനം പിന്‍വലിക്കണമെന്ന് ആവിശ്യപ്പെട്ട് ഉമ്മന്‍ചാണ്ടിക്ക് അയച്ച കത്ത് സുധീരന് ഫെയ്സ്ബുക്കിലൂടെ പരസ്യപ്പെടുത്തി.

TAGS :

Next Story