Quantcast

കൊച്ചി മെട്രോ: രണ്ടാംഘട്ട പരീക്ഷണയോട്ടം വിജയകരം

MediaOne Logo

admin

  • Published:

    7 May 2018 2:57 PM GMT

കൊച്ചി മെട്രോ: രണ്ടാംഘട്ട പരീക്ഷണയോട്ടം വിജയകരം
X

കൊച്ചി മെട്രോ: രണ്ടാംഘട്ട പരീക്ഷണയോട്ടം വിജയകരം

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പരീക്ഷണയോട്ടം വിജയകരമായി പൂര്‍ത്തിയാക്കി. മുട്ടം യാര്‍ഡ് മുതല്‍ ഇടപ്പള്ളി വരെയായിരുന്നു പരീക്ഷണയോട്ടം. നവംബറോടെ യാത്രാ സര്‍വ്വീസ് നടത്താനാവുമെന്ന പ്രതിക്ഷയിലാണ് കെഎംആര്‍എല്‍ അധികൃതര്‍.

രാവിലെ 9.30ന് മുട്ടത്ത് നിന്ന് ഇടപ്പള്ളിയിലേക്കും അവിടെ നിന്ന് തിരിച്ചും കൊച്ചി മെട്രോയുടെ പരീക്ഷണയോട്ടം വിജയക‌രമായി നടന്നു. മെട്രോയുടെ വരവറിഞ്ഞ് ആളുകള്‍ കെട്ടിടത്തിന് മുകളില്‍ കാത്ത് നിന്നു. മെട്രോയില്‍ വന്ന സാങ്കേതിക വിദഗ്ദര്‍ക്ക് കൈവീശി നാട്ടുകാര്‍ സന്തോഷം പ്രകടിപ്പിച്ചു. ഓരോ ഓട്ടത്തിലും വേഗത വര്‍ധിപ്പിച്ചായിരുന്നു മെട്രോയുടെ ഓട്ടം. ആദ്യം 10 കിലോമീറ്ററും രണ്ടാമത്തെ ഓട്ടത്തില്‍ 20 ഉം മൂന്നാമത്തെ ഓട്ടത്തില്‍ 30 ഉം കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ മെട്രോക്കായി. ആദ്യ ഘട്ടത്തില്‍ 5 മുതല്‍ 8 കിലോമീറ്റര്‍ വേഗതയിലായിരുന്നു പരീക്ഷണയോട്ടം നടന്നത്. ആദ്യ ഘട്ടത്തേക്കാള്‍ കൂടുതല്‍ സാങ്കേതിക തികവ് കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. മെട്രോ പാളങ്ങളുടെ പണി പൂര്‍ത്തിയാകുന്നതിനനുസരിച്ച് അടുത്ത മാസങ്ങളിലും പരീക്ഷണയോട്ടങ്ങള്‍ നടക്കും. പ‌ാലാരിവട്ടം വരെയും പിന്നീട് മഹാരാജാസ് കോളജ് വരെയും ജൂലൈയാകുമ്പോഴേക്കും മെട്രോയോടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പരീക്ഷണയോട്ടം വിലയിരുത്തി റെയില്‍വെ സേഫ്റ്റി കമ്മീഷ്ണര്‍ സുരക്ഷാ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതുണ്ട്. ഇതിന് ശേഷം നവംബറോടെ യാത്ര സര്‍വ്വീസ് നടത്താനായേക്കും.

TAGS :

Next Story