Quantcast

പ്രചാരണം തുടങ്ങും മുമ്പ് മുഖ്യമന്ത്രിയുടെ അനുഗ്രഹം തേടി ജഗദീഷ്

MediaOne Logo

admin

  • Published:

    7 May 2018 8:52 PM GMT

പ്രചാരണം തുടങ്ങും മുമ്പ് മുഖ്യമന്ത്രിയുടെ അനുഗ്രഹം തേടി ജഗദീഷ്
X

പ്രചാരണം തുടങ്ങും മുമ്പ് മുഖ്യമന്ത്രിയുടെ അനുഗ്രഹം തേടി ജഗദീഷ്

പത്തനാപുരത്തേക്ക് തിരിക്കും മുമ്പ് ഫോണില്‍ വിളിച്ച് വിഎം സുധീരന്റെ അനുഗ്രഹവും ജഗദീഷ് വാങ്ങിയിരുന്നു...

പ്രചാരണം തുടങ്ങും മുമ്പ് മുഖ്യമന്ത്രിയുടെ അനുഗ്രഹം തേടി പത്തനാപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി നടന്‍ ജഗദീഷ് ക്ലിഫ് ഹൗസിലെത്തി. പത്തനാപുരത്ത് വിജയ പ്രതീക്ഷയുണ്ടോയെന്ന ചോദ്യത്തിന് സ്ഥാനാര്‍ഥിയെ കണ്ടിട്ട് എന്തു തോന്നുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

രാവിലെ പത്തരയോടെയാണ് ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെത്തി ജഗദീഷ് മുഖ്യമന്ത്രിയെ കണ്ടത്. ഇന്ന് തന്നെ പ്രചാരണം തുടങ്ങുകയല്ലെ എന്നായിരുന്നു ജഗദീഷിനോട് മുഖ്യമന്ത്രിയുടെ ചോദ്യം. അനുഗ്രഹം തേടിയാണ് വന്നതെന്ന് സ്ഥാനാര്‍ഥി. പത്തനാപുരത്തെ വിജയപ്രതീക്ഷയുടെ കാര്യം ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ.

ജനകീയനായ മുഖ്യമന്ത്രിയുടെ അനുഗ്രഹം തേടിയെത്തിയതാണെന്നായിരുന്നു ജഗദീഷിന്റെ പ്രതികരണം. ഇനി പത്തനാപുരത്ത് വെച്ചു കാണാമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി ജഗദീഷിനെ യാത്രയാക്കിയത്. പത്തനാപുരത്തേക്ക് തിരിക്കും മുമ്പ് ഫോണില്‍ വിളിച്ച് വിഎം സുധീരന്റെ അനുഗ്രഹവും ജഗദീഷ് വാങ്ങിയിരുന്നു.

TAGS :

Next Story