രാഷ്ട്രീയം അടിച്ചേല്‍പ്പിക്കാന്‍ ഗവര്‍ണര്‍മാരെ കേന്ദ്രം ഉപയോഗിക്കുന്നെന്ന് പിണറായി
രാഷ്ട്രീയം അടിച്ചേല്‍പ്പിക്കാന്‍ ഗവര്‍ണര്‍മാരെ കേന്ദ്രം ഉപയോഗിക്കുന്നെന്ന് പിണറായി
സംസ്ഥാനങ്ങളുടെ ഫെഡറല്‍ സ്വഭാവം കവര്‍ന്നെടുക്കുന്ന നിയമ നിര്‍മ്മാണങ്ങള്‍ കേന്ദ്രം നടത്തുന്നു...
രാഷ്ട്രീയ താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണര്‍മാരെ ഉരയോഗിക്കുന്നു. അതാണ് ഗോവയിലും മണിപ്പൂരിലും കണ്ടത്. കേരളത്തില്‍ പക്ഷെ സ്ഥിതി വ്യത്യസ്തമെന്നും പിണറായി പറഞ്ഞു.
കേന്ദ്ര സംസ്ഥാന ബന്ധം അങ്ങേയറ്റം വഷളായ അവസ്ഥയാണ് ഇപ്പോഴുള്ളത്. സാമ്രാജ്യത്വം കോളനികളെ കണ്ട രീതിയിലാണ് കേന്ദ്രം സംസ്ഥാനങ്ങളെ കാണുന്നത്. സംസ്ഥാനങ്ങളെ സാമന്ത പദവിയിലേക്ക് തരം താഴ്ത്തിയെന്നും പിണറായി ആരോപിച്ചു.
സംസ്ഥാനങ്ങളുടെ ഫെഡറല്‍ സ്വഭാവം കവര്‍ന്നെടുക്കുന്ന നിയമ നിര്‍മ്മാണങ്ങള്‍ കേന്ദ്രം നടത്തുന്നു. സംസ്ഥാനത്തിന്റെ വിഭവ സ്രോതസ്സുകള്‍ പോലും പരിമിതമാക്കുന്നതാണ് കേന്ദ്ര നിലപാടുകള്‍. പ്രധാനമന്ത്രിയെ കാണാന്‍ സമയം ചോദിച്ച സര്‍വ്വ കക്ഷി സംഘത്തിന് രണ്ട് തവണ ദുരനുഭവമുണ്ടായെന്നും പിണറായി.
Adjust Story Font
16