Quantcast

ജിഎസ്ടി മുന്നില്‍ കണ്ട് നിര്‍മ്മാണ മേഖലയിലെ ഉല്‍പന്നങ്ങള്‍ക്ക് വന്‍ വില വര്‍ധിക്കുന്നു

MediaOne Logo

Khasida

  • Published:

    7 May 2018 8:50 PM GMT

ജിഎസ്ടി മുന്നില്‍ കണ്ട് നിര്‍മ്മാണ മേഖലയിലെ ഉല്‍പന്നങ്ങള്‍ക്ക് വന്‍ വില വര്‍ധിക്കുന്നു
X

ജിഎസ്ടി മുന്നില്‍ കണ്ട് നിര്‍മ്മാണ മേഖലയിലെ ഉല്‍പന്നങ്ങള്‍ക്ക് വന്‍ വില വര്‍ധിക്കുന്നു

ലാഭം കുറയുന്നത് മുന്നില്‍ കണ്ടാണ് കമ്പനികളുടെ സംയുക്ത നീക്കം.

സിമന്റ് ഉള്‍പെടെ ഉള്ള നിര്‍മാണ മേഖലയിലെ ഉല്‍പന്നങ്ങളുടെ വിലകയറ്റം ജിഎസ്ടി മുന്നില്‍ കണ്ടാണെന്ന് ആരോപണം. നികുതി കുറയുന്നത് മുന്നില്‍ കണ്ട് ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നതിലൂടെ കമ്പനികള്‍ വന്‍ലാഭം നേടാന്‍ നീക്കം നടത്തുന്നതായാണ് ആക്ഷേപം. കഴിഞ്ഞ ഒരു മാസത്തിനിടെ 35 മുതല്‍ 40 രൂപവരെയാണ് ഒരു ചാക്ക് സിമിന്റന് വില വര്‍ധിപ്പിച്ചത്.

ജിഎസ്‍ടി നടപ്പിലാക്കുന്നതിലൂടെ നികുതി കുറയുകയും ഇത് മൂലം ഉല്‍പാദന ചെലവിലും ഗണ്യമായി കുറവുണ്ടാവും. ഇതോടെ സിമന്റ് അടക്കമുള്ള നിര്‍മ്മാണ മേഖലയിലെ ഉത്പന്നങ്ങളുടേയും വില കുറയും. എന്നാല്‍ ഇത് മുന്നില്‍ കണ്ട് സിമിന്റ് കമ്പനികള്‍‌ വന്‍ തോതില്‍ വില വര്‍ദ്ധിപ്പിക്കുന്നതായാണ് ആരോപണം. ലാഭം കുറയുന്നത് മുന്നില്‍ കണ്ടാണ് കമ്പനികളുടെ സംയുക്ത നീക്കം.

സിമന്റിന്റെ ഇന്‍വോയ്സ് വില ഉയര്‍ന്ന നിലയില്‍ കാണിക്കുകയും വ്യാപാരികള്‍ക്ക് നല്‍കിവരുന്ന ഡിസ്കൌണ്ട് പിന്‍വലിക്കുകയും ചെയ്താണ് വിലവര്‍ധിപ്പിക്കുന്നത്. ജിഎസ്ടി വരുന്നതിന് മുമ്പ് വില പരമാവധി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. പിന്നീട് ഈ വിലയില്‍നിന്നുമാത്രമെ കുറവ് ഉണ്ടാകു. കഴിഞ്ഞ ഒരു മാസത്തിനിടെ 35 മുതല്‍ 40രൂപവരെ ഒരു ചാക്ക് സിമന്‍റിന് വില വര്‍ധനവ് ഉണ്ടായി.

5രൂപ മുതല്‍ 10 രൂപ വരെ സ്റ്റീലിനും കിലോക്ക് വില വര്‍ധിച്ചു. ജിഎസ്ടി നിലവില്‍വന്നാലും കുറഞ്ഞ വിലയില്‍ നിര്‍മ്മാണ മേഖലയിലെ ഉല്‍പന്നങ്ങള്‍ പൊതു ജനങ്ങള്‍ക്ക് ലഭിക്കില്ലെന്ന് ചുരുക്കം. ക്രമ വിരുദ്ധമായി വില വര്‍ധിപ്പിക്കുന്ന കമ്പനികളെ സര്‍ക്കാര്‍ നിയന്ത്രിച്ചാല്‍ മാത്രമെ വിലകയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിയു.

TAGS :

Next Story