കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തിലും സമവായമായില്ല
കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തിലും സമവായമായില്ല
എം എല്‍ എ ഹോസ്റ്റലില്‍ കെ എം മാണിയുടെ ഓഫീസില്‍ ചേര്‍ന്ന യോഗം 35 മിനിറ്റ് മാത്രമാണ് നീണ്ടു നിന്നത്.
അനുരഞ്ജനത്തിനായി ഇന്നലെ മാണി വിളിച്ചുചേര്‍ത്ത കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ സമവായമായില്ല. ജോസഫ് വിഭാഗം എതിര്‍പ്പ് തുടര്‍ന്നു. വീണ്ടും ചേരാന്‍ തീരുമാനിച്ച് യോഗം പിരിഞ്ഞു. വിശദമായ ചര്‍ച്ച പിന്നീടെന്ന് മാണിയും പി ജെ ജോസഫും പ്രതികരിച്ചു.
എം എല്‍ എ ഹോസ്റ്റലില്‍ കെ എം മാണിയുടെ ഓഫീസില്‍ ചേര്‍ന്ന യോഗം 35 മിനിറ്റ് മാത്രമാണ് നീണ്ടു നിന്നത്. യോഗം കഴിഞ്ഞ ശേഷമുള്ള മാണിയുടെയും പി ജെ ജോസഫിന്റെ പ്രതികരണം ഇങ്ങനെ.
കോട്ടയത്തെ സി പി എം ബന്ധം സംബന്ധിച്ച ചര്‍ച്ച നടന്നെങ്കിലും സമവായത്തിലെത്താന്‍ കഴിഞ്ഞില്ല. പി ജെ ജോസഫും മോന്‍സ് ജോസഫും മാണിയുടെ നിലപാടിലെ എതിര്‍പ്പ് യോഗത്തില്‍ പറഞ്ഞെന്നാണ് സൂചന.
റോഷി അഗസ്റ്റിനും എന്‍ ജയരാജും കടുത്ത നിലപാട് എടുത്തില്ല. ചര്‍ച്ച ധാരണയിലെത്താത്തതിനെ തുടര്‍ന്ന് സി എഫ് തോമസിന്റെ കൂടി സാന്നിധ്യത്തില്‍ വീണ്ടും ചേരാന്‍ തീരുമാനിച്ച് യോഗം പിരിഞ്ഞു. പാര്‍ട്ടിയില്‍ തര്‍ക്കമില്ലെന്ന് കെ എം മാണി പറയുമ്പോഴും ജോസഫ് വിഭാഗത്തിന്റെ അഭിപ്രായവ്യത്യാസം പരിഹരിക്കപ്പെടാതെ നില്‍ക്കുകയാണ്.
Adjust Story Font
16