Quantcast

വാളയാറിലെ വാഹനങ്ങളുടെ നീണ്ട നിര ഇനിയില്ല

MediaOne Logo

Subin

  • Published:

    7 May 2018 9:12 PM GMT

വാളയാറിലെ വാഹനങ്ങളുടെ നീണ്ട നിര ഇനിയില്ല
X

വാളയാറിലെ വാഹനങ്ങളുടെ നീണ്ട നിര ഇനിയില്ല

മൂന്നും നാലും ദിവസം കാത്തു നിന്ന് ക്ലിയറന്‍സ് വാങ്ങിയിരുന്നവര്‍ക്ക് ഇനി മുതല്‍ വാഹനത്തിന്റെ എന്‍ജിന്‍ ഓഫ് ചെയ്യാതെ തന്നെ ചെക്‌പോസ്റ്റ് കടന്ന് പോകാന്‍ കഴിയും.

ജിഎസ്ടി നടപ്പാക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ, കേരളത്തിലെ ഏറ്റവും തിരക്കേറിയ ചെക്‌പോസ്റ്റായ വാളയാറിലെ വാഹനങ്ങളുടെ നീണ്ട നിര ഇനി വിസ്മൃതിയിലേക്ക്. മൂന്നും നാലും ദിവസം കാത്തു നിന്ന് ക്ലിയറന്‍സ് വാങ്ങിയിരുന്നവര്‍ക്ക് ഇനി മുതല്‍ വാഹനത്തിന്റെ എന്‍ജിന്‍ ഓഫ് ചെയ്യാതെ തന്നെ ചെക്‌പോസ്റ്റ് കടന്ന് പോകാന്‍ കഴിയും.

ജിഎസ്ടി നടപ്പിലാകുന്നതോടെ വാണിജ്യ നികുതി ചെക്‌പോസ്റ്റുകള്‍ അപ്രസക്തമാകുകയാണ്. നിലവില്‍ ഡിജിറ്റല്‍ ബില്‍ സംവിധാനം പ്രാവര്‍ത്തികമല്ല . അതിനാല്‍ സംസ്ഥാനത്തേക്കെത്തുന്ന ചരക്കുകളുടെ വിവരശേഖരണാര്‍ത്ഥം വാഹനങ്ങളില്‍ നിന്ന് ഡിക്ലറേഷന്‍ മാത്രം സ്വീകരിച്ച് കടത്തിവിടും. അധികമായി വരുന്ന ഉദ്യോഗസ്ഥരെ സ്‌ക്വാഡുകളാക്കി പുനര്‍വിന്യസിക്കും. എന്നാല്‍, ഇതു സംബന്ധിച്ച് ഇനിയും ഔദ്യോഗിക നടപടികളൊന്നുമുണ്ടായിട്ടില്ല.

സ്‌ക്വാഡുകള്‍ ഇനിയും രൂപീകരിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ വാഹനപരിശോധന ഇല്ലാതാകുന്നതോടെ, കുറെ നാളത്തേക്കെങ്കിലും സംസ്ഥാനത്തേക്ക് നികുതി വെട്ടിച്ചുള്ള ചരക്കു നീക്കം തകൃതിയാവും. വാണിജ്യ ലോകത്തും ജിഎസ്ടി സംബന്ധിച്ച അവ്യക്തതകള്‍ നിലനില്‍ക്കുന്നുണ്ട്.

TAGS :

Next Story