വിവിഐപികളുടെ സന്ദര്‍ശനം ആശുപത്രി പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തിയെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍
വിവിഐപികളുടെ സന്ദര്‍ശനം ആശുപത്രി പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തിയെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍
വിവിഐപികള്‍ വരുന്നതില്‍ തെറ്റില്ല, പക്ഷെ അവരോടൊപ്പമുള്ളവരെ നിയന്ത്രിക്കാനാകാത്തത് പ്രശ്നമാണെന്നും ഡയറക്ടര്‍
പരവൂര്‍ ദുരന്തവേളയില്‍ പ്രധാനമന്ത്രിയടക്കമുള്ള വിവിഐപികളുടെ സന്ദര്‍ശനത്തിനെതിരെ ഡിജിപിക്ക് പിന്നാലെ ആരോഗ്യ വകുപ്പ് ഡയറക്ടറും രംഗത്ത്.
വിവിഐപികളുടെ സന്ദര്‍ശനം ആശുപത്രി പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തിയെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍. സന്ദര്‍ശന സമയത്ത് പരിക്കേറ്റവരെ പരിചരിക്കുന്നതില്‍ നിന്ന് തങ്ങള്‍ക്ക് മാറി നില്‍ക്കേണ്ടി വന്നുവെന്ന് ഡിഎച്ച്എസ് പറയുന്നു. ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് ഡോ. ആര്‍ രമേശിനെ ഉദ്ധരിച്ച് ദ ഇന്ത്യന്‍ എക്സ്പ്രസ് പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദുരന്തദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും രാഹുല്‍ ഗാന്ധിയുടെയും സന്ദര്‍ശനം മെഡിക്കല്‍ കോളജ് പ്രവര്‍ത്തനത്തെ ബാധിച്ചു. അപകടത്തിന് ശേഷമുള്ള ആദ്യ മണിക്കൂറുകള്‍ ഏറെ നിര്‍ണായകമാണ്. ഈ സന്ദര്‍ഭത്തിലാണ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയില്‍ പ്രമുഖരുടെ സന്ദര്‍ശനമുണ്ടായത്. പ്രമുഖരോടൊപ്പം വലിയൊരു സംഘം തന്നെ ഐ സി യുവിലേക്ക് കയറിയതോടെ ഡോക്ടര്‍മാര്‍ പുറത്തിറങ്ങേണ്ടി വന്നു. തീവ്രപരിചരണം വേണ്ടിയിരുന്ന പല രോഗികളെയും ആ ഘട്ടത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഉടന്‍ അറ്റന്‍ഡ് ചെയ്യാനായില്ല. ഇന്‍ഫെക്ഷനുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
വിവിഐപികള്‍ വരുന്നതില്‍ തെറ്റില്ല, പക്ഷെ അവരോടൊപ്പമുള്ളവരെ നിയന്ത്രിക്കാനാകാത്തത് പ്രശ്നമാണെന്നും ഡയറക്ടര്‍ പറയുന്നു. സന്ദര്‍ശനത്തെ തങ്ങള്‍ എതിര്‍ത്തെങ്കിലും വിലപ്പോയില്ല. അപകടം നടന്നതിന് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് സന്ദര്‍ശനമാകാമായിരുന്നെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ പറയുന്നു.
അപകട ദിവസം തന്നെ വിവിഐപികള്‍ എത്തിയത് പൊലീസിനെ വലച്ചെന്നും സന്ദര്‍ശനത്തെ എതിര്‍ത്തിരുന്നെന്നും കഴിഞ്ഞ ദിവസം ഡിജിപി ടി പി സെന്‍കുമാര്‍ പറഞ്ഞത് വിവാദമായിരുന്നു. പ്രധാനമന്ത്രിയുടേതടക്കം സന്ദര്‍ശനം ഗുണകരമായെന്നാണ് സര്‍ക്കാര്‍ പ്രതികരിച്ചത്.
Adjust Story Font
16