Quantcast

എന്‍ആര്‍ഐ സീറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതിനെതിരെ നിയമ നടപടി: മാനേജ്മെന്‍റുകള്‍ക്കിടയില്‍ ഭിന്നത

MediaOne Logo

Sithara

  • Published:

    7 May 2018 9:17 PM GMT

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന്‍റെ സ്പോട്ട് അഡ്മിഷന്‍ സമയത്ത് ഒഴിഞ്ഞുകിടന്ന എന്‍ആര്‍ഐ സീറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതിനെതിരെ നിയമ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് മാനേജ്മെന്‍റ് അസോസിയേഷനില്‍ ഭിന്നത

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന്‍റെ സ്പോട്ട് അഡ്മിഷന്‍ സമയത്ത് ഒഴിഞ്ഞുകിടന്ന എന്‍ആര്‍ഐ സീറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതിനെതിരെ നിയമ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് മാനേജ്മെന്‍റ് അസോസിയേഷനില്‍ ഭിന്നത. നാല് മെഡിക്കൽ കോളജുകൾ കോടതിയെ സമീപിക്കില്ലെന്ന് വ്യക്തമാക്കി. വിഷയം ചര്‍ച്ച ചെയ്യാനായി ‌അസോസിയേഷന്‍ യോഗം ചേരാനിരുന്ന ഹോട്ടലിലേക്ക് കെഎസ്‍യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയതോടെ വേദി മാറ്റി.

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 117 എന്‍ആര്‍ഐ എംബിബിസ് സീറ്റുകള്‍ മെറിറ്റ് സംവരണ സീറ്റുകളാക്കി മാറ്റിയ സര്‍ക്കാര്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ നിയമനടപടിയിലേക്ക് കടക്കണമോയെന്നത് സംബന്ധിച്ച് മാനേജ്മെന്റ് അസോസിയേഷന് തീരുമാനത്തിലെത്താനായിട്ടില്ല. ഇത് ചര്‍ച്ച ചെയ്യാനായി കൊച്ചിയില്‍ അസോസിയേഷന്‍ യോഗം വിളിച്ചിരുന്നു. . അൽ അസ്ഹർ, ഡിഎം വയനാട്, മൗണ്ട് സിയോൺ. ബിലീവേവ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് എന്നിവര്‍ നിയമനടപടിക്കില്ലെന്ന് വ്യക്തമാക്കി രംഗത്ത് വന്നു. അതേസമയം യോഗം നിശ്ചയിച്ചിരുന്ന കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലേക്ക് കെഎസ്‍യു പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിക്കുകയും മുട്ടയേറ് നടത്തുകയും ചെയ്തു.

ഭിന്നത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം വൈകുമെന്നാണ് സൂചന. സീറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തത് മൂലം ഫീസ് ഇനത്തിൽ ലഭിക്കേണ്ട 23.4 കോടി രൂപ 5.85 കോടിയായി കുറഞ്ഞുവെന്നാണ് മാനേജ്മെന്റുകളുടെ വാദം.

TAGS :

Next Story