സര്‍ക്കാരിന്റെ ഓണാഘോഷത്തിന് വര്‍ണ്ണാഭമായ സമാപനം
സര്‍ക്കാരിന്റെ ഓണാഘോഷത്തിന് വര്‍ണ്ണാഭമായ സമാപനം
പത്ത് സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ നാടന്‍ കലകള്‍ അവതരിപ്പിച്ചത് പ്രത്യേകതയായിരുന്നു.
വര്‍ണ്ണാഭമായ ഘോഷയാത്രയോടെ സംസ്ഥാനത്തെ ഓണാഘോഷ പരിപാടികള്‍ക്ക് കൊടിയിറങ്ങി. 94 പ്ലോട്ടുകളും, 63 കാലാരൂപങ്ങളുമാണ് ഇത്തവണ ഉണ്ടായിരുന്നത്.പത്ത് സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ നാടന്‍ കലകള്‍ അവതരിപ്പിച്ചത് പ്രത്യേകതയായിരുന്നു.
മഴക്കാറുള്ളതിനാല്‍ നിശ്ചയിച്ചതിനും കുറച്ച് മുമ്പെത്തി മുഖ്യമന്തി ഘോഷയാത്ര ഫ്‌ളാഗ്ഓഫ് ചെയ്തു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാദ്യോപകരണമായ കൊമ്പ് കൈമാറിക്കഴിഞ്ഞപ്പോള്‍ മേളപ്പെരുക്കം.
ഘോഷയാത്രയുടെ മുമ്പില്‍ അശ്വാരുഢസേന. അതിന്റെ പിന്നില്‍ കേരള വേഷത്തില്‍ 100 പുരുഷന്മാര്‍. പിന്നാലെ മറ്റ് കലാരൂപങ്ങളും. നാട് ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളായിരുന്നു ഫ്‌ളോട്ടുകളുടെ ആശയം. വിദേശികളും അതിന്റെ ഭാഗമായി.
മുഖ്യമന്ത്രിയും, മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും കുടുംബസമേതം എത്തി ഘോഷയാത്ര കണ്ടു.വെള്ളിയമ്പലത്ത് നിന്ന് തുടങ്ങിയ ഘോഷയാത്ര കിഴക്കേകോട്ടയിലാണ് സമാപിച്ചത്.
Adjust Story Font
16