Quantcast

വേങ്ങരയില്‍ യുഡിഎഫ് 23310 വോട്ടുകള്‍ക്ക് ജയിച്ചു

MediaOne Logo

Subin

  • Published:

    7 May 2018 11:08 PM GMT

വേങ്ങരയില്‍ യുഡിഎഫ് 23310 വോട്ടുകള്‍ക്ക് ജയിച്ചു
X

വേങ്ങരയില്‍ യുഡിഎഫ് 23310 വോട്ടുകള്‍ക്ക് ജയിച്ചു

അതേസമയം എല്ലാ പഞ്ചായത്തുകളിലും യു.ഡി.എഫ് ഭൂരിപക്ഷം കുറഞ്ഞു

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍എ ഖാദര്‍ 23310 വോട്ടുകള്‍ക്ക് ജയിച്ചു. അതേസമയം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എല്‍.ഡി.എഫിന് വോട്ട് കൂടി. 41917വോട്ടുകളാണ് എല്‍.ഡി.എഫ് നേടിയത്. 8648 വോട്ടോട് കൂടി എസ്.ഡി.പി.ഐക്കാണ് മൂന്നാം സ്ഥാനം. ബി.ജെ.പിക്ക് 5728 വോട്ടുകള്‍ മാത്രമാണ് നേടാനായത്. എല്ലാ പഞ്ചായത്തുകളിലും യുഡിഎഫ് ഭൂരിപക്ഷം കുറഞ്ഞു. ലീഗ് വിമതന്‍ നോട്ടക്കും പിറകിലായാണ് വോട്ടുകള്‍ നേടിയത്.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.കെ.കുഞ്ഞാലിക്കുട്ടി നേടിയ 38,057 എന്ന മൃഗീയ ഭൂരിപക്ഷത്തിന്റെ അടുത്ത് എത്താന്‍ പോലും ഖാദറിന് കഴിഞ്ഞില്ല. അന്ന് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ കുറഞ്ഞ വോട്ട് നേടിയ അതേ പി.പി.ബഷീറാണ് ഇന്ന് ഖാദറിന്റെ വിജയത്തിന് മാറ്റ് കുറച്ചത് എന്നതും ശ്രദ്ധേയം. 23,310 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ഖാദര്‍ നേടിയത്. ഇ.അഹമ്മദിന്റെ മരണത്തിന് ശേഷം നടന്ന മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ നേടിയത് 40,529 ഭൂരിപക്ഷമായിരുന്നു. ലീഗിന് 2011ല്‍ രൂപീകരിക്കപ്പെട്ട വേങ്ങര മണ്ഡലം നല്‍കിയത് ചരിത്രത്തിലെ ഏറ്റവും ചെറിയ വിജയമാണ്.

ആദ്യം വോട്ടെണ്ണിയ എആര്‍ നഗര്‍ പഞ്ചായത്തില്‍ കഴിഞ്ഞ ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ 6200 വോട്ടുകളുടെ ഭൂരിപക്ഷമാണ് യുഡിഎഫിന് ലഭിച്ചത്. ഇത് ഇത്തവണ 2672 വോട്ടുകളായി കുറഞ്ഞു. കണ്ണമംഗലം പഞ്ചായത്തില്‍ ഇത്തവണ 3869 വോട്ടുകളുടെ ഭൂരിപക്ഷമാണ് കെഎന്‍എ ഖാദറിന് ലഭിച്ചത്. 5319 വോട്ടുകളുടെ ഭൂരിപക്ഷമാണ് കണ്ണമംഗലം പഞ്ചായത്തില്‍ കഴിഞ്ഞ ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ലഭിച്ചിരുന്നത്. 2016ലെ തെരഞ്ഞെടുപ്പിനേക്കാള്‍ വേങ്ങരയില്‍ 3505 വോട്ടുകളുടേയും എആര്‍ നഗര്‍ 2672 വോട്ടുകളുടേയും ഊരകത്ത് 2773 വോട്ടുകളുടേയും കണ്ണമംഗലത്ത് 3869 വോട്ടുകളുടേയും കുറവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇടതു മുന്നണിക്ക് 7793 വോട്ടുകള്‍ വേങ്ങര മണ്ഡലത്തില്‍ വര്‍ധിച്ചു. 2011ല്‍ കുഞ്ഞാലിക്കുട്ടി നേടിയതിനേക്കാള്‍ 14,747 വോട്ട് കുറവ് മാത്രമാണ് കെഎന്‍എ ഖാദറിന് നേടാനായത്. 2011ല്‍ യുഡിഎഫിന് 72181 വോട്ട് ലഭിച്ചപ്പോള്‍ ഇത്തവണ 65227 വോട്ടുകളാണ് ലഭിച്ചത്.

വേങ്ങരയില്‍ സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍
കെഎന്‍എ ഖാദര്‍ (യുഡിഎഫ്) - 65227
പിപി ബഷീര്‍ (എല്‍ഡിഎഫ്) - 41917
കെസി നസീര്‍ (എസ്ഡിപിഐ) - 8648
കെ ജനചന്ദ്രന്‍ (ബിജെപി) - 5728
നോട്ട - 502
കുറുമണ്ണില്‍ ഹംസ (സ്വതന്ത്രന്‍) - 442
ശ്രീനിവാസ് (സ്വതന്ത്രന്‍) - 159

നേതാക്കളുടെ പ്രതികരണങ്ങള്‍

TAGS :

Next Story