അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കില്‍ സംയുക്ത ഉദ്യോഗസ്ഥ സംഘത്തിന്‍റെ പരിശോധന

അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കില്‍ സംയുക്ത ഉദ്യോഗസ്ഥ സംഘത്തിന്‍റെ പരിശോധന
വനം വകുപ്പിന്‍റെ റിപ്പോര്‍ട്ട് വിശ്വാസ്യയോഗ്യമല്ലെന്ന ആര്‍ഡിഒ സംയുക്ത സംഘത്തിന്‍റെ പരിശോധന റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കും.
പി വി അന്‍വര്‍ എംഎല്‍എയുടെ കക്കാടം പൊയിലിലെ പാര്‍ക്കിനോട് ചേര്‍ന്ന ചീങ്കണ്ണിപ്പാറയില്‍ സംയുക്ത ഉദ്യോഗസ്ഥസംഘം പരിശോധന നടത്തി. വനം വകുപ്പിന്‍റെ റിപ്പോര്‍ട്ട് വിശ്വാസ്യയോഗ്യമല്ലെന്ന് ആര്‍ഡിഒ സംയുക്ത സംഘത്തിന്‍റെ പരിശോധന റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കും.
റവന്യു, വനം, മണ്ണ് സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. ചീങ്കണ്ണിപ്പാറയില്‍ നിര്‍മ്മിച്ച തടയിണയും റോപ് വേയും അടക്കമുള്ളവയാണ് പരിശോധിച്ചത്. വിവിധ വകുപ്പുകള്‍ നേരത്തെ നടത്തിയ പരിശോധന റിപ്പോര്‍ട്ടുകള്‍ തൃപ്തികരമല്ലാത്തതിനാലാണ് വീണ്ടും പരിശോധന നടത്തിയതെന്ന് ആര്‍ഡിഒ കെ അജീഷ് പറഞ്ഞു. കോഴിക്കോട്, മലപ്പുറം ഡിഎഫ്ഒമാര്‍ നല്‍കിയ റിപ്പോര്‍ട്ട് വിശ്വാസ്യയോഗ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് മണിക്കൂറോളം പരിശോധന നീണ്ടു. സംയുക്തമായി നടത്തിയ പരിശോധന റിപ്പോര്‍ട്ട് മലപ്പുറം ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കും. ആവശ്യമായ അനുമതിയില്ലാതെയാണ് കക്കാടം പൊയിലിലെ പാര്‍ക്കിനോട് ചേര്‍ന്ന് തടയിണ നിര്‍മ്മിച്ചതെന്ന് പരാതിയുയര്‍ന്നിരുന്നു.
Adjust Story Font
16