യുഡിഎഫിന്‍റെ 'പടയൊരുക്കം' ഇന്നുമുതല്‍
യുഡിഎഫിന്‍റെ 'പടയൊരുക്കം' ഇന്നുമുതല്‍
കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കുമെതിരെ നടത്തുന്ന ജനകീയ ഓപ്പ് ശേഖരമാണ് പടയൊരുക്കത്തിന്റെ പ്രത്യേകത. പടയൊരുക്കത്തിന്റെ ഭാഗമായി ഒരു കോടി ജനങ്ങളുടെ ഒപ്പ് ശേഖരിക്കും
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ഇന്ന് കാസര്‍കോട് ഉപ്പള ആരംഭിക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണി ഉദ്ഘാടം ചെയ്യും. പ്രതിപക്ഷ നേതാവ് നയിക്കുന്ന പടയൊരുക്കത്തില്‍ പങ്കെടുക്കാന്‍ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളുമടക്കം വന്‍ പടയാണ് വരും ദിവസങ്ങളിലായി കേരളത്തിലെത്തുന്നത്.
കേന്ദ്ര മന്ത്രിമാരെയും ദേശീയ നേതാക്കളെയും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും പങ്കെടുപ്പിച്ച് ബിജെപി നടത്തിയ ജനരക്ഷാ യാത്രയുടെ മാതൃകയിലാണ് യുഡിഎഫിന്റെ പടയൊരുക്കം. നിരവധി കേന്ദ്രനേതാക്കളും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുമാണ് വിവിധ സ്ഥലങ്ങളില്‍ പടയൊരുക്കത്തിനായി എത്തുന്നത്.
കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കുമെതിരെ നടത്തുന്ന ജനകീയ ഓപ്പ് ശേഖരമാണ് പടയൊരുക്കത്തിന്റെ പ്രത്യേകത. പടയൊരുക്കത്തിന്റെ ഭാഗമായി ഒരു കോടി ജനങ്ങളുടെ ഒപ്പ് ശേഖരിക്കും. പടയൊരുക്കത്തിന്റെ ഉദ്ഘാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും കാസര്‍കോട് പൂര്‍ത്തിയായി. വൈകീട്ട് 4ന് കാസര്‍കോട് ഉപ്പളിയില്‍ തുടക്കമാവുന്ന പടയൊരുക്കം ഡിസംബര്‍ ഒന്നിന് ശംഖുമുഖത്ത് സമാപിക്കും.
Adjust Story Font
16