Quantcast

ചാലക്കുടിയില്‍ അതിരപ്പള്ളി വിഷയം വീണ്ടും ചര്‍ച്ചയാകുന്നു

MediaOne Logo

admin

  • Published:

    7 May 2018 12:01 PM GMT

ചാലക്കുടിയില്‍ അതിരപ്പള്ളി വിഷയം വീണ്ടും ചര്‍ച്ചയാകുന്നു
X

ചാലക്കുടിയില്‍ അതിരപ്പള്ളി വിഷയം വീണ്ടും ചര്‍ച്ചയാകുന്നു

ഉമ്മന്‍ചാണ്ടിയും ആര്യാടന്‍ മുഹമ്മദും അടക്കമുള്ള നേതാക്കള്‍ പദ്ധതിക്കായി വാദിക്കുന്നുണ്ടെങ്കിലും പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥി

കടുത്ത മത്സരം നടക്കുന്ന ചാലക്കുടിയില്‍ അതിരപ്പിള്ളി പദ്ധതി മുഖ്യ ചര്‍ച്ചയാകുന്നു. ഉമ്മന്‍ചാണ്ടിയും ആര്യാടന്‍ മുഹമ്മദും അടക്കമുള്ള നേതാക്കള്‍ പദ്ധതിക്കായി വാദിക്കുന്നുണ്ടെങ്കിലും പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥി ടിയു രാധാകൃഷ്ണന്റെ നിലപാട്. പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കാതെ പദ്ധതി നടപ്പാക്കുന്നതിനോട് വിയോജിപ്പില്ലെന്ന് എല്‍‍ഡിഎഫിലെ ബിഡി ദേവസി വ്യക്തമാക്കുന്നു. എന്നാല്‍ പദ്ധതിക്കനുകൂല നിലപാടെടുത്ത കേന്ദ്രത്തെ പോലും തിരുത്തുമെന്നാണ് ബിജെപി യുടെ വാദം.

എല്‍ഡിഎഫ് വന്നാൽ അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നവകേരള മാര്‍ച്ചിനിടെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ സിപിഐ വിയോജിച്ചത് വിവാദവുമായി. അതിരപ്പിളളി ഉള്‍ക്കൊള്ളുന്ന ചാലക്കുടിയിലെ മുഖ്യ തെരഞ്ഞെടുപ്പ് വിഷയവും നിര്‍ദിഷ്ട ജല വൈദ്യുത പദ്ധതിയാണ്. എന്നാല്‍ പദ്ധതി വേണമെന്ന കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളുടെ ആവശ്യം അംഗീകരിക്കില്ലെന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥിയും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ ടിയു രാധാകൃഷ്ണന്റെ വാദം. പദ്ധതിക്ക് അനുമതി നല്‍കുവാനുള്ള കേന്ദ്രത്തിന്റെ നീക്കം ചെറുക്കുമെന്നാണ് ബിജെപി പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം. അതിരപ്പിളളിയിലെ ഊരുകൂട്ടങ്ങളുടെയും ചാലക്കുടി പുഴയുടെ തീരവാസികളുടെയും രാഷ്ട്രീയ നിലപാട് തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും.

TAGS :

Next Story