പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ട സംരംഭകര്‍ക്കായുള്ള സര്‍ക്കാര്‍ പദ്ധതികള്‍
പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ട സംരംഭകര്‍ക്കായുള്ള സര്‍ക്കാര്‍ പദ്ധതികള്‍
നിക്ഷേപത്തിന്‍റെ നിശ്ചിത വിഹിതം സബ്സിഡി നല്‍കുന്ന ഒന്‍റ്‌പ്രണേഴ്സ് സപ്പോര്‍ട്ട് സ്കീം പോലുള്ളവ. ഇത്തരം പദ്ധതികളെയാണ് ഇന്നത്തെ മീഡിയവൺ മലബാര്‍ ഗോൾഡ് ഗോ കേരള പരിചയപ്പെടുത്തുന്നത്.
പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ട സംരംഭകര്‍ക്ക് സഹായകരമായി നിരവധി സര്‍ക്കാര്‍ പദ്ധതികള്‍ സംസ്ഥാനത്തുണ്ട്. നിക്ഷേപത്തിന്‍റെ നിശ്ചിത വിഹിതം സബ്സിഡി നല്‍കുന്ന ഒന്‍റ്‌പ്രണേഴ്സ് സപ്പോര്‍ട്ട് സ്കീം പോലുള്ളവ. ഇത്തരം പദ്ധതികളെയാണ് ഇന്നത്തെ മീഡിയവൺ മലബാര്‍ ഗോൾഡ് ഗോ കേരള പരിചയപ്പെടുത്തുന്നത്.
പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളില്‍പെട്ട സ്വയംസംരംഭകര്‍ തുടങ്ങുന്ന ഇടത്തരം ചെറുകിട സൂക്ഷ്മ പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ ധനസഹായം ലഭിക്കുക. എസ്സി എസ്ടി വികസന വകുപ്പും വിവിധ കോര്‍പ്പറേഷനുകളും നല്‍കുന്ന ഫണ്ട് ജില്ലാ താലൂക്ക് വ്യവസായ കേന്ദ്രങ്ങള്‍ വഴിയാണ് നല്‍കുന്നത്.
ഭക്ഷണം, വസ്ത്രം, തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള സംരംഭങ്ങള്‍ക്ക് നിക്ഷേപ മുതലിന്റെ 30 ശതമാനം തുകയാണ് സര്‍ക്കാര്‍ സബ്സിഡിയായി നല്‍കുന്നത്. മറ്റുള്ള സംരംഭങ്ങള്‍ക്ക് 20 ശതമാനം തുക നല്‍കും.
ഒന്‍റ്‌പ്രണേഴ്സ് സപ്പോര്‍ട്ട് സ്കീമിന് പുറമേ പ്രധാനമന്ത്രി തൊഴില്‍ ദായക പദ്ധതി വഴിയും പട്ടിക ജാതി പട്ടിക വര്‍ഗക്കാര്‍ക്ക് ധനസഹായം നല്‍കുന്നുണ്ട്. ഇതുവഴി അനുവദിക്കുന്ന വായ്പകളില്‍ പട്ടിക ജാതി പട്ടിക വര്‍ഗ സംരംഭകര്‍ക്ക് 25 മുതൽ 35 ശതമാനം വരെയാണ് സബ്സിഡി നല്‍കുക.
Adjust Story Font
16