Quantcast

പരാമര്‍ശം അസംബന്ധം; ബല്‍റാമിനെ കോണ്‍ഗ്രസ് തിരുത്തണമെന്ന് വിഎസ്

MediaOne Logo

Sithara

  • Published:

    7 May 2018 4:11 PM

പരാമര്‍ശം അസംബന്ധം; ബല്‍റാമിനെ കോണ്‍ഗ്രസ് തിരുത്തണമെന്ന് വിഎസ്
X

പരാമര്‍ശം അസംബന്ധം; ബല്‍റാമിനെ കോണ്‍ഗ്രസ് തിരുത്തണമെന്ന് വിഎസ്

ദേശാഭിമാനിയില്‍ എഴുതിയ അമൂല്‍ ബേബികള്‍ ആടിത്തിമിര്‍ക്കുമ്പോള്‍ എന്ന ലേഖനത്തിലാണ് വിഎസിന്റെ വിമര്‍ശം.

വി ടി ബല്‍റാം എംഎല്‍എയെ തിരുത്താന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്ന് വി എസ് അച്യുതാനന്ദന്‍. എകെജിയെ കുറിച്ചുള്ള ബല്‍റാമിന്റെ പരാമര്‍ശം അസംബന്ധമെന്നും വിഎസ് കുറ്റപ്പെടുത്തി. ദേശാഭിമാനിയില്‍ എഴുതിയ അമൂല്‍ ബേബികള്‍ ആടിത്തിമിര്‍ക്കുമ്പോള്‍ എന്ന ലേഖനത്തിലാണ് വിഎസിന്റെ വിമര്‍ശം.

2011 നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ താന്‍ അമൂല്‍ ബേബിയെന്ന് വിളിച്ചിരുന്നു. ഇപ്പോള്‍ എകെജി എന്ന വന്‍മരത്തിന് നേരെ ആത്മാര്‍ഥയില്ലാതെ അക്ഷരവ്യയം നടത്തുന്ന കോണ്‍ഗ്രസ് യുവനേതാവിനും ഈ പ്രയോഗം അന്വര്‍ഥമാണെന്ന് തനിക്ക് തോന്നുന്നുവെന്നാണ് വിഎസ് ലേഖനത്തില്‍ പറയുന്നത്. എ കെ ഗോപാലന്‍ എന്ന പേര് ഗസറ്റില്‍ വിജ്ഞാപനം ചെയ്തല്ല എകെജി എന്നാക്കിയത് ജനങ്ങള്‍ നല്‍കിയ പേരാണ്. സ്വാതന്ത്ര്യ സമരത്തിലൂടെ, കമ്മ്യൂണിസ്റ്റ് ജീവിതത്തിലൂടെ. നാടിന് വേണ്ടി ചെയ്ത ത്യാഗങ്ങളെ കുറിച്ച് അറിയാത്തവര്‍ എങ്ങിനെ പൊതുപ്രവര്‍ത്തകനാകും. പേരിന് മുന്നില്‍ ചേര്‍ക്കുന്ന ബിരുദങ്ങളാവരുത് പൊതുപ്രവര്‍ത്തകനെ ഭരിക്കുന്നതെന്നും വിഎസ് വിമര്‍ശിച്ചു.

എകെജിക്കെതിരെയുള്ള പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ സ്വന്തം മണ്ഡലമായ തൃത്താലയില്‍ എംഎല്‍എ പങ്കെടുക്കുന്ന മുഴുവന്‍ പരിപാടികളും ബഹിഷ്കരിക്കാനാണ് പ്രാദേശിക നേതൃത്വത്തിന്‍റെ തീരുമാനം.

TAGS :

Next Story