സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ മൊഴിയെടുത്തു
സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ മൊഴിയെടുത്തു
പ്രത്യേക അന്വേഷണ സംഘമാണ് മൊഴിയെടുത്തത്
സോളാര്‍ കേസുമായി ബന്ധപ്പെട്ട ബ്ലാക്മെയ് ലിങ് പരാമര്‍ശത്തില്‍ പ്രത്യേക അന്വേഷണസംഘം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൊഴിയെടുത്തു. ബിജുരാധാകൃഷ്ണനുമായി നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ചായിരുന്നു പരാമര്‍ശം നടത്തിയതെന്ന് ഉമ്മന്‍ചാണ്ടി മൊഴി നല്‍കിയതായാണ് സൂചന.
സോളാര്‍ റിപ്പോര്‍ട്ടിനെ പ്രതിരോധിക്കാന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് താന്‍ ബ്ലാക്ക്മെയിലിങിന് വിധേയനായെന്ന് വിവാദ പരാമര്‍ശം ഉമ്മന്‍ചാണ്ടി നടത്തിയത്. ഈ വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. പരാതി ഡിജിപി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മൊഴിയെടുക്കല്‍. ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ചോദിച്ചതും ബ്ലാക്ക് മെയിലിങിനെ കുറിച്ചായിരുന്നു. ബിജു രാധാകൃഷ്ണനുമായി താന്‍ നടത്തിയ കൂടിക്കാഴ്ച പറയാത്തത് സംബന്ധിച്ച പല കഥകളും ഉപകഥകളും പ്രചരിച്ചിരുന്നു. ഇതിനെക്കുറിച്ചാണ് താന്‍ ബ്ലാക്ക് മെയിലിങ്ങിന് വിധേയനായി എന്ന് പറഞ്ഞതെന്ന് ഉമ്മന്‍ചാണ്ടി വിശദീകരിച്ചു.
ഏതെങ്കിലും വ്യക്തിയുടേയോ വ്യക്തികളുടേയോ പേര് സൂചിപ്പിച്ചില്ലെന്നാണ് സൂചന. കൃത്യമായ വിവരങ്ങള്‍ ലഭിച്ചില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. രണ്ട് ദിവസം മുന്‍പ് തിരുവനന്തപുരത്തായിരുന്നു മൊഴിയെടുക്കല്‍ നടന്നത്. സോളാര്‍ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നെങ്കിലും നിയമകുരുക്കുകള്‍ കാരണം സംഘത്തിന് മുന്നോട്ട് പോകാനായിരുന്നില്ല. ബ്ലാക്ക്മെയിലിങ് സംബന്ധിച്ച പരാതി സംഘത്തിന് മുന്നില്‍ വന്നത് ഈ സാഹചര്യത്തില്‍ പിടിവള്ളിയായാണ് അന്വേഷണ സംഘം കരുതുന്നത്. സോളാറുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ച സംഘത്തിന്റെ തുടര്‍നടപടികള്‍ നിര്‍ണായകമാണ്.
Adjust Story Font
16