വന്‍കിട ഭൂമികയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള ബില്‍ കടലാസിലുറങ്ങുന്നു
വന്‍കിട ഭൂമികയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള ബില്‍ കടലാസിലുറങ്ങുന്നു
ബില്ലിലുള്ളത് ഭൂമി കയ്യേറ്റത്തിന് തടവുശിക്ഷ ശിപാര്‍ശ ചെയ്യുന്ന വകുപ്പുകള്‍
വന്‍കിടക്കാര്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാനുള്ള നിയമനിര്‍മാണത്തില്‍ സര്‍ക്കാരിന് മെല്ലെപ്പോക്ക്. ആന്‍ഡി ലാന്‍ഡ് ഗ്രാബിങ് പ്രൊഹിബിഷന്‍ ബില്ലിന്റെ കരട് എട്ടുമാസമായി നിയമവകുപ്പിന്റെ പരിഗണനയിലാണ്. ഭൂമി കയ്യേറ്റം തടയാന്‍ കര്‍ശന വ്യവസ്ഥകളോടെയുള്ള നിയമം നിലനില്‍ക്കില്ലെന്ന വിചിത്രവാദമാണ് നിയമവകുപ്പ് ഉന്നയിക്കുന്നത്.
കേരളത്തില്‍ ലക്ഷക്കണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് വന്‍കിടക്കാര്‍ കൈവശം വെച്ചിരിക്കുന്നതെന്നും ഇവ തിരിച്ചുപിടിക്കാന്‍ കണ്ണന്‍ ദേവന്‍ മോഡലില്‍ പ്രത്യേക നിയമം കൊണ്ടുവരണമെന്നും സ്പെഷ്യല്‍ ഓഫീസര്‍ എം ജി രാജമാണിക്യം റിപ്പോര്‍ട്ട് നല്‍കിയിട്ട് മൂന്ന് വര്‍ഷമാവുന്നു. എട്ടുമാസങ്ങള്‍ക്ക് മുമ്പ് ആന്‍ഡി ലാന്‍ഡ് ഗ്രാബിങ് പ്രൊഹിബിഷന്‍ ബില്ലിന്റെ കരട് തയ്യാറായി. ഭൂമി കയ്യേറ്റങ്ങള്‍ സംബന്ധിച്ച കേസുകള്‍ക്കായി സിവില്‍- ക്രിമിനല്‍ അധികാരങ്ങളുള്ള പ്രത്യേക ഫാസ്റ്റ് ട്രാക് കോടതി സ്ഥാപിക്കുമെന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. ശരിയായ രേഖകളില്ലാതെ ഭൂമി കൈവശം വെക്കുന്നത് ക്രിമിനല്‍ കുറ്റമാക്കും. കയ്യേറ്റക്കാര്‍ക്കും അവരെ സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും 5 വര്‍ഷം വരെ തടവിനും 7 ലക്ഷം രൂപ പിഴയും ബില്‍ വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ ഇങ്ങനെയൊരു നിയമം ആവശ്യമില്ലെന്നാണ് നിയമവകുപ്പ് സെക്രട്ടറി ബില്ലില്‍ കുറിച്ചത്. റവന്യു വകുപ്പിന് ഇങ്ങനെയൊരു നിയമം ഡ്രാഫ്റ്റ് ചെയ്യാന്‍ അധികാരമില്ലെന്നും നിയമസെക്രട്ടറി പറയുന്നു. ബില്ലിപ്പോള്‍ എ ജിയുടെ പരിഗണനയിലാണ്.
Adjust Story Font
16