ഇനി മൂന്ന് നാള്‍; അവസാനവട്ട പ്രചാരണം ഊര്‍ജിതമാക്കി മുന്നണികള്‍
ഇനി മൂന്ന് നാള്‍; അവസാനവട്ട പ്രചാരണം ഊര്‍ജിതമാക്കി മുന്നണികള്‍
കേരളം പോളിംഗ് ബൂത്തിലെത്താന്‍ ഇനി മൂന്ന് ദിവസം. പരസ്യപ്രചാരണം നാളെ അവസാനിക്കും
കേരളം പോളിംഗ് ബൂത്തിലെത്താന്‍ ഇനി മൂന്ന് ദിവസം. ലഭിച്ച മേല്‍ക്കൈ നിലനിര്‍ത്താനും നഷ്ടപ്പെട്ടിടത്ത് തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍. അടിയൊഴുക്കുകളെ തടയാനുള്ള തന്ത്രങ്ങള്‍ രൂപപ്പെടുത്തലും അണിയറയില്‍ സജീവം. പരസ്യപ്രചാരണം നാളെ അവസാനിക്കും.
നാടും നഗരവും പ്രചരണത്തിരക്കില്‍ മുഴുകിക്കഴിഞ്ഞു. ഇനി മൂന്ന് ദിവസം. ഉറപ്പിച്ച വോട്ടുകള്‍ വീണ്ടും വീണ്ടും ഉറപ്പാക്കുകയാണ് സ്ഥാനാര്‍ഥികള്‍. ഒപ്പം ഇതുവരെ എത്താന്‍ കഴിയാതിരുന്ന സ്ഥലങ്ങളിലേക്ക് ഓട്ടപ്രദക്ഷിണം. ദേശീയ നേതാക്കളെല്ലാം പ്രചാരണത്തിന് എത്തിയത് ഗുണമാകുമെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി, പ്രകാശ് കാരാട്ട് തുടങ്ങി ദേശീയ നേതാക്കളെല്ലാം കേരളത്തിലേക്ക് ഒഴുകിയെത്തി. ആദ്യഘട്ടത്തെ പ്രചാരണ വിഷയങ്ങളെല്ലാം അവസാനറൌണ്ടില്‍ മാറിക്കഴിഞ്ഞു.
നരേന്ദ്ര മോദിയുടെ സൊമാലിയ പരാമര്‍ശവും സോണിയാ ഗാന്ധിയുടെ വികാരനിര്‍ഭരമായ പ്രസംഗവും എല്ലാം പ്രചാരണത്തിലും വിഷയമായി. സ്ത്രീസുരക്ഷയും പെരുമ്പാവൂര്‍ വിഷയവും ബംഗാളിലെ കോണ്‍ഗ്രസ് - സിപിഎം ബന്ധവുമെല്ലാം നേതാക്കളുടെ പ്രസംഗങ്ങളില്‍ ഇടം നേടി. പ്രചാരണം അവസാന ദിവസങ്ങളിലെത്തുമ്പോള്‍ പല മണ്ഡലങ്ങളിലും ഫലം പ്രവചനാതീതമാണ്. ബിജെപിയുടെ സാന്നിധ്യം ശക്തമായ പത്തോളം മണ്ഡലങ്ങളില്‍ ത്രികോണ മത്സരമാണ് നടക്കുന്നത്.
നാളെയാണ് കൊട്ടിക്കലാശം. കൊട്ടിക്കലാശം ഗംഭീരമാക്കി പ്രചാരണത്തിന്റെ അവസാന ലാപ്പിലും മുന്നിലെത്താനാണ് പാര്‍ട്ടികളുടെ ശ്രമം.
Adjust Story Font
16