ആദിവാസി പെണ്‍ക്കുട്ടിയെ വര്‍ഷങ്ങളോളം വീട്ടുജോലിക്ക് ഉപയോഗിച്ചു
ആദിവാസി പെണ്‍ക്കുട്ടിയെ വര്‍ഷങ്ങളോളം വീട്ടുജോലിക്ക് ഉപയോഗിച്ചു
ഒമ്പതു വയസ്സു മുതല്‍ വീട്ടുജോലിക്കായി ഈ പെണ്‍ക്കുട്ടിയെ ഉപയോഗിക്കുന്നു. കഴിഞ്ഞ ആറു വര്‍ഷമായി തിരൂര്‍ ആലംഞ്ചോട് സ്വദേശി മരാക്കാര്‍ ഹാജിയുടെ വീട്ടിലാണ് ഈ കുട്ടി ജോലി ചെയ്ത് വന്നിരുന്നത്.
അരനാടന്‍ ആദിവാസി വിഭാഗത്തിലെ പെണ്‍ക്കുട്ടിയെ വര്‍ഷങ്ങളോളം വീട്ടുജോലിക്ക് ഉപയോഗിച്ചു. നിലമ്പൂരിലെ കുട്ടിയെ തിരൂര്‍ ആലിഞ്ചേട്ടിലെ ഒരു വീട്ടില്‍നിന്നുമാണ് രക്ഷപെടുത്തി. ഒമ്പതു വയസ്സു മുതല്‍ വീട്ടുജോലിക്കായി ഈ പെണ്‍ക്കുട്ടിയെ ഉപയോഗിക്കുന്നു. കഴിഞ്ഞ ആറു വര്‍ഷമായി തിരൂര്‍ ആലംഞ്ചോട് സ്വദേശി മരാക്കാര്‍ ഹാജിയുടെ വീട്ടിലാണ് ഈ കുട്ടി ജോലി ചെയ്ത് വന്നിരുന്നത്.
ഇതിന് മുമ്പ് പട്ടിക്കാട്ടെ ഒരു വീട്ടിലും ജോലി ചെയ്തിട്ടുണ്ട്. മാസം 1500രൂപയാണ് ആദിവാസി പെണ്‍കുട്ടിയുടെ അമ്മക്ക് നല്‍കിയിരുന്നത് മഹിള സമക്യ പ്രവര്‍ത്തകരും ,ചൈയിഡ് ലൈയിന്‍ പ്രവര്‍ത്തകരുമാണ് കുട്ടിയെ മോചിപ്പിച്ചത്. ഈ കുട്ടിയെ ഇതുവരെ സ്കൂളില്‍ ചേര്‍ത്തിട്ടില്ല.തനിക്ക് പഠിക്കണമെന്നും തനെപോലുളള കുട്ടികളെ രക്ഷപെടുത്തണമെന്നും കുട്ടി ആവശ്യപെടുന്നു.
ഈ കുട്ടിയുടെ കുടുംബത്തിന് സ്വന്തമായി വീടില്ല.നിലമ്പൂര്‍ വനമേഖലയില്‍ മുന്നൂറില്‍ താഴെ ജനസംഖ്യ മാത്രമാണ് അരനാടന്‍ വിഭാഗത്തിനുളളത്. കുട്ടിയെ ഇപ്പോള്‍ നിലമ്പൂരിലെ മഹിള ശിക്ഷന്‍ കേന്ദ്രത്തിലാണ് താമസിപ്പിച്ചിരിക്കുന്നത്.വൈദ്യപരിശോധനക്ക് ശേഷം സിഡബ്ലുസി നിയമ നടപടികളുമായി മുന്നോട്ടുപോകും.
Adjust Story Font
16