കമ്മട്ടിപ്പാടത്തെ ആസ്പദമാക്കി ചര്‍ച്ച
കമ്മട്ടിപ്പാടത്തെ ആസ്പദമാക്കി ചര്‍ച്ച
നഗരവത്കരണത്തിന്‍റെ വേരുകള്‍ ആഴത്തിലിറക്കാന്‍ ഇരകളെ തന്നെ ചുമതലപ്പെടുന്ന കമ്മട്ടിപ്പാടത്തിന്‍റെ പ്രമേയം യാഥാര്‍ത്ഥ്യവുമായി അടുത്ത് നിന്നതോടെയാണ് വ്യത്യസ്തമായ ചര്‍ച്ചയ്ക്ക് വേദിയൊരുങ്ങിയത്.
കമ്മട്ടിപ്പാടം എന്ന ചിത്രത്തെ ആസ്പദമാക്കി കൊച്ചിയില്‍ ബഹിഷ്കൃതരുടെ ചരിത്രവും ഭൂമിശാസ്ത്രവും എന്ന വിഷയത്തില്‍ സായാഹ്ന ചര്‍ച്ച നടന്നു. തൃപ്പൂണിത്തുറയിലെ സീമ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ചര്‍ച്ചയ്ക്ക് പുറമേ ചിത്രത്തിലെ താരങ്ങളെ ആദരിക്കുകയും ചെയ്തു. എംഎ ബേബി അടക്കം രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും നിരൂപകരും ചര്‍ച്ചയില്‍.
നഗരവത്കരണത്തിന്‍റെ വേരുകള്‍ ആഴത്തിലിറക്കാന്‍ ഇരകളെ തന്നെ ചുമതലപ്പെടുന്ന കമ്മട്ടിപ്പാടത്തിന്‍റെ പ്രമേയം യാഥാര്‍ത്ഥ്യവുമായി അടുത്ത് നിന്നതോടെയാണ് വ്യത്യസ്തമായ ചര്‍ച്ചയ്ക്ക് വേദിയൊരുങ്ങിയത്. വാണിജ്യ സിനിമകളുടെ ചുവട് പിടിക്കാതെ നിര്‍മ്മിച്ച കമ്മട്ടിപ്പാടം ചരിത്രത്തില്‍ അടയാളപ്പെടുത്തുമെന്ന് ചര്‍ച്ച ഉദ്ഘാടനം ചെയ്ത സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പറഞ്ഞു. കമ്മട്ടിപ്പാടം ഉയര്‍ത്തിയ രാഷ്ട്രീയം പ്രേക്ഷകരിലേക്ക് എത്തിച്ചതിന്‍റെ സന്തോഷത്തിലാണ് ചിത്രത്തിന്‍റെ ഭാഗമായവര്‍ എത്തിയത്.
തൃപ്പൂണിത്തുറയിലെ സംഘം സാംസ്കാരിക വേദിയായിരുന്നു സംഘാടകര്‍.നിരൂപകന്‍ ജിപി രാമചന്ദ്രന്‍, എഴുത്തുകാരായ വിസി ഹാരിസ്, അജയ് എസ് ശേഖര്‍ , അജി സി പണിക്കര്‍, സിബി സുധാകരന്‍ ,വിനായകന്‍, മണികണ്ഠന്‍, ഷോണ്‍ റോമി, വിജയകുമാര്‍ എന്നിവരെ പുരസ്കാരങ്ങള്‍ നല്കി ആദരിച്ചു.
Adjust Story Font
16