Quantcast

ദലിത് സഹോദരിമാരുടെ അറസ്റ്റ്; കുട്ടികള്‍ ജയിലില്‍ പോകുന്നത് ആദ്യ സംഭവമല്ലെന്ന് പിണറായി

MediaOne Logo

admin

  • Published:

    7 May 2018 4:28 PM GMT

ദലിത് സഹോദരിമാരുടെ അറസ്റ്റ്; കുട്ടികള്‍ ജയിലില്‍ പോകുന്നത് ആദ്യ സംഭവമല്ലെന്ന് പിണറായി
X

ദലിത് സഹോദരിമാരുടെ അറസ്റ്റ്; കുട്ടികള്‍ ജയിലില്‍ പോകുന്നത് ആദ്യ സംഭവമല്ലെന്ന് പിണറായി

തലശേരിയില്‍ ദലിത് സഹോദരിമാരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ വിവാദ പ്രസ്താവനയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

തലശേരിയില്‍ ദലിത് സഹോദരിമാരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികള്‍ ജയിലില്‍ പോകുന്നത് ആദ്യ സംഭവമല്ലെന്ന് പിണറായി പറഞ്ഞു. സിപിഎം ഓഫീസില്‍ കയറി പ്രവര്‍ത്തകരെ ആക്രമിച്ചെന്ന കേസില്‍ തലശ്ശേരി കുട്ടിമാക്കേലിലെ അഖില, അഞ്ജന എന്നിവരെയാണ് കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. തലശേരി വിഷയത്തില്‍ പ്രതികരിക്കേണ്ടതില്ലെന്ന് പിണറായി ഇന്നും ആവര്‍ത്തിച്ചു. സംഭവത്തില്‍ കേസും കൌണ്ടര്‍ കേസുമെടുത്തു. അതിലെന്താ പ്രതികരിക്കാന്‍ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. ദലിത് സഹോദരിമാര്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കുട്ടിയുടെ അമ്മ തന്നെയാണ് ഒപ്പംകൂട്ടിയതെന്നും പിണറായി പറഞ്ഞു. ജയിലില്‍ പോകണമെന്ന എകെ ആന്റണിയുടെ വാക്കുകള്‍ അണികള്‍ അനുസരിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story