Quantcast

നഴ്സിങ് വിദ്യാര്‍ഥിനി റാഗിങിന് ഇരയായ സംഭവം: കര്‍ണാടക പൊലീസ് അന്വേഷണം ആരംഭിച്ചു

MediaOne Logo

admin

  • Published:

    7 May 2018 2:21 AM GMT

നഴ്സിങ് വിദ്യാര്‍ഥിനി റാഗിങിന് ഇരയായ സംഭവം: കര്‍ണാടക പൊലീസ് അന്വേഷണം ആരംഭിച്ചു
X

നഴ്സിങ് വിദ്യാര്‍ഥിനി റാഗിങിന് ഇരയായ സംഭവം: കര്‍ണാടക പൊലീസ് അന്വേഷണം ആരംഭിച്ചു

ഴ്സിങ് കോളജിലെ മുതിര്‍ന്ന വിദ്യാര്‍ഥികളായ കൊല്ലം സ്വദേശി ലക്ഷ്മി, ഇടുക്കി സ്വദേശി ആതിര, എന്നിവര്‍ക്കെതിരെയാണ് കൊലപാതക ശ്രമം , ദലിത് പീഡനം എന്നീ വകുപ്പുകളില്‍ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ മെയ് ...

ഗുല്‍ബര്‍ഗയിലെ നഴ്സിങ് കോളജില്‍ മലയാളി വിദ്യാര്‍ഥിനി റാഗിങ്ങിനിരയായ സംഭവത്തില്‍ കര്‍ണാടക പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകശ്രമം, ദലിത് പീഡനം തുടങ്ങിയ വകുപ്പുകളാണ് പ്രതികളായ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് തയ്യാറാക്കിയ എഫ് ഐ ആര്‍ ലഭിച്ചതിനെ തുടര്‍ന്നാണ് കര്‍ണാടക പൊലീസ് അന്വേഷണം ആരംഭിച്ചത്.

കോഴിക്കോട് മെഡിക്കള്‍ കോളജ് പൊലീസ് തയ്യാറാക്കിയ എഫ് ഐ ആര്‍ ഇന്ന് രാവിലെയാണ് കര്‍ണാടക പൊലീസിന് കൈമാറിയത്. ഗുല്‍ബര്‍ഗ എസ് പി എന്‍ ശശികുമാറിനാണ് എഫ് ഐ ആര്‍ കൈമാറിയത്. വനിതാ ഡിവൈഎസ്പി എസ് ജാന്‍വി യുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.


നഴ്സിങ് കോളജിലെ മുതിര്‍ന്ന വിദ്യാര്‍ഥികളായ കൊല്ലം സ്വദേശി ലക്ഷ്മി, ഇടുക്കി സ്വദേശി ആതിര, എന്നിവര്‍ക്കെതിരെയാണ് കൊലപാതക ശ്രമം , ദലിത് പീഡനം എന്നീ വകുപ്പുകളില്‍ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ മെയ് ഒന്‍പതിനാണ് ഗുല്‍ബര്‍ഗ നഴ്സിനങ് കോളജിന്‍റെ ഹോസ്റ്റലില്‍ എടപ്പാള്‍ സ്ലദേശിയായ അശ്വതി മുതിര്‍ന്ന വിദ്യാര്‍ഥനിനികളുടെ റാഗിങ്ങിന് ഇരയായത്. കക്കൂസ് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന രാസ ദ്രാവകം തന്നെ കുടിപ്പിച്ചെന്ന് പെണ്‍കുട്ടി പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. അശ്വതിയുടെ മൊഴിയെടുക്കാനായി കര്‍ണാടക പൊലീസിലെ അന്വേഷണ സംഘം ഉടന്‍ കേരളത്തിലെത്തിയേക്കും .

കേരള പൊലീസ് നല്‍കിയ എഫ് ഐ ആറില്‍ അഞ്ച് പേര്‍ക്കെതിരെ കേസുണ്ട്

TAGS :

Next Story