Quantcast

കൊല്ലം തീരത്തടിഞ്ഞ മണ്ണ് മാന്തിക്കപ്പല്‍ ഏതുനിമിഷവും മറിഞ്ഞേക്കാം

MediaOne Logo

admin

  • Published:

    7 May 2018 12:24 AM GMT

കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് നാല് ദിവസം മുന്‍പാണ് പുറം കടലില്‍ നങ്കൂരമിട്ടിരുന്ന ഹന്‍സിത എന്ന മണ്ണ് മാന്തിക്കപ്പല്‍ കരയ്ക്കടിഞ്ഞത്....

കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് കൊല്ലം തീരത്തടിഞ്ഞ മണ്ണ് മാന്തിക്കപ്പല്‍ ഹന്‍സിത ഏത്സമയവും മറിഞ്ഞേക്കും. കപ്പലിന് 15 ഡിഗ്രി ചരിവ് ഉണ്ടായതായി മുംബൈയില്‍ നിന്നെത്തിയ എഞ്ചിനിയര്‍മാരുടെ സംഘം വിലയിരുത്തി. കപ്പല്‍ കരയ്ക്കടിഞ്ഞ് കിടക്കുന്നതിനാല്‍ സമീപ പ്രദേശ്ത്തുളള വീടുകള്‍ കടലെടുത്തു.

കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് നാല് ദിവസം മുന്‍പാണ് പുറം കടലില്‍ നങ്കൂരമിട്ടിരുന്ന ഹന്‍സിത എന്ന മണ്ണ് മാന്തിക്കപ്പല്‍ കരയ്ക്കടിഞ്ഞത്. കൊല്ലം കാക്കത്തോപ്പ് തീരത്ത് മണ്ണില്‍ പുതഞ്ഞ നിലയിലാണ് കപ്പല്‍ ഇപ്പോഴുള്ളത് . കപ്പലിന് 15 ഡിഗ്രി ചരിവ് സംഭവിച്ചതായി മംബൈയില്‍ നിന്നെത്തിയ എഞ്ചിനയര്‍മാരുടെ സംഘം കൊല്ലം പോര്‍ട്ട് ഓഫീസറെ അറിയിച്ചിട്ടുണ്ട്. . 60 ഡിഗ്രി വരെയ എത്തിയാല്‍ കപ്പല്‍ മറിയും. കപ്പല്‍ തീരത്ത് അടിഞ്ഞിരിക്കുന്നതിനാല്‍ ഇതിന്‍രെ സമീപഭാഗത്ത് ശക്തമായ തിരയാണ് അടിക്കുന്നത്,. വീടുകള്‍ കടലെടുത്തു തുടങ്ങിയതോടെ ആശങ്കയിലാണ് പ്രദേശവാസികള്‍

കപ്പല്‍ തിരിച്ച് പുറം കടലിലെത്തിക്കാനുള്ള നടപടികള്‍ ഇന്ന് രാത്രിയെട് തന്നെ ആരംഭിക്കുമെന്നാണ് തുറമുഖവകുപ്പ് ഉദ്യോഗസ്തര്‍ പ്രദേശവാസികളെ അറിയിച്ചിരിക്കുന്നത്. കൊല്ലം പോര്‍ട്ടിന് വാടക നല്‍കാതിരുന്നതിനെത്തുടര്‍ന്ന് മൂന്ന വര്‍ഷമായി മണ്ണ് മാന്തിക്കപ്പല്‍ തടഞ്ഞിട്ടിരിക്കുകയായിരുന്നു

TAGS :

Next Story