ആമിനക്ക് എ പോസീറ്റീവ് വൃക്ക വേണം; ചികിത്സയ്ക്കാവശ്യമായ പണവും
ആമിനക്ക് എ പോസീറ്റീവ് വൃക്ക വേണം; ചികിത്സയ്ക്കാവശ്യമായ പണവും
ആഴ്ചയില്‍ മൂന്ന് വീതം ഇതിനോടകം 35 ഓളം ഡയാലിസിസ് പൂര്‍ത്തിയാക്കി. ഓരോതവണയും ആയിരങ്ങളാണ് ചെലവ്. മരുന്നിനുളള ചെലവിന് പുറമേയാണിത്.
ഇരു വൃക്കകളും തകരാറിലായ കോതമംഗലം കറുകടം സ്വദേശി ആമിന ചികിത്സയ്ക്കായുള്ള പണം കണ്ടെത്താന്‍ സുമനസ്സുകളുടെ സഹായം പ്രതീക്ഷിക്കുകയാണ്. ഇടിഞ്ഞുവീഴാറായ വാടക വീട്ടില്‍ കഴിയുന്ന ആമിനയും സഹോദരങ്ങളും നാട്ടുകാരുടെ കരുതലിലാണ് ഇപ്പോളുള്ളത്.
മഴകനത്താല്‍ നിലംപൊത്തുന്ന നിലയിലുള്ള ഈ വീടിന്റെ നാല് ചുവരുകള്‍ക്കകം നാളെയെ കുറിച്ചുള്ള പ്രതീക്ഷകളുമായി കഴിയുകയാണ് ആമിന. ആറ് മാസം മുമ്പാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജിലും പിന്നീട് പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. ആഴ്ചയില് മൂന്ന് വീതം ഇതിനോടകം 35 ഓളം ഡയാലിസിസ് പൂര്‍ത്തിയാക്കി. ഓരോതവണയും ആയിരങ്ങളാണ് ചെലവ്. മരുന്നിനുളള ചെലവിന് പുറമേയാണിത്.
ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ ആമിന നഗരസഭ കവാടത്തില്‍ അപേക്ഷ എഴുതി നല്കുന്ന ജോലിനോക്കുകയായിരുന്നു. സഹോദരി ഫാത്തിമയ്ക്കും ജേഷ്ഠന്‍ അലിയാര്‍ക്കും കൂലിപ്പണിയായിരുന്നു. തുണ വേണ്ടതിനാല്‍ ഫാത്തിമ സദാസമയവും ആമിനയ്‌ക്കൊപ്പമുണ്ട്. ഓരോന്ന് സംഘടിപ്പിക്കാന്‍ നെട്ടോട്ടമോടുന്ന സഹോദരനും തൊഴിലിന് പോവാനാവുന്നില്ല. മൂവരും അവിവാഹിതരുമാണ്. നാട്ടുകാര്‍ ചേര്‍ന്ന് രൂപീകരിച്ച ആക്ഷന്‍ കൌണ്‍സിലാണ് മൂവരുടെയും സംരക്ഷണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. പണം സമാഹരിക്കുന്നതിനൊപ്പം എ പോസിറ്റീവ് ഗ്രൂപ്പില്‍ പെട്ട ദാതാവിനെ കണ്ടെത്തുന്നതിനും ശ്രമം തുടരുകയാണ്. യൂണിയന് ബാങ്ക് കോതമംഗലം ശാഖയിലെ 337602010023926 എന്ന അക്കൌണ്ടിലേക്ക് സഹായങ്ങള്‍ നല്കാം
ആസ്റ്റണ്‍ യൂണിയന് ബാങ്ക് കോതമംഗലം ശാഖ
അക്കൌണ്ട് നമ്പര്‍ 337602010023926
IFSC UBIN 0533769
ഫോണ്‍ 9846477001
Adjust Story Font
16