Quantcast

തുറസ്സായ സ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം നടത്തിയാല്‍ 5000 രൂപ പിഴയും ഒരു വര്‍ഷം തടവും

MediaOne Logo

Alwyn K Jose

  • Published:

    8 May 2018 4:07 PM GMT

ഇതിനായുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിട്ടു.

2017 മാര്‍ച്ച് 31 മുതല്‍ തുറസ്സായ സ്ഥലങ്ങള്‍ മലവിസര്‍ജ്ജന മുക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിട്ടു. നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷം തുറസ്സായ സ്ഥലത്ത് മലമൂത്രവിസര്‍ജനം നടത്തിയാല്‍ 5000 രൂപവരെ പിഴയും, ഒരു വര്‍ഷം വരെ തടവും ലഭിക്കും.

കേന്ദ്രസര്‍ക്കാരിന്റെ സ്വച്ച് ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായാണ് പൊതുസ്ഥലങ്ങള്‍ മലവിസര്‍ജന്യമുക്തമാക്കാനുള്ള പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയത്. കക്കൂസ് നിര്‍മ്മിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് 50 ശതമാനം പണം മുന്‍കൂറായി കൈമാറണമെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. തനത് ഫണ്ടില്‍ നിന്നും, പ്ലാന്‍ ഫണ്ടില്‍ നിന്ന പ്രോജക്ട് തയ്യാറാക്കി ഇതിനായി പണം വകയിരുത്താമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലുണ്ട്. ഗാര്‍ഹിക കക്കൂസുകള്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിനുള്ള പണം നോണ്‍ റോഡ് മെയിന്റനന്‍സ് ഗ്രാന്‍റില്‍ നിന്ന് വകയിരുത്താനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. മലവിസര്‍ജ്ജന മുക്തമായി പ്രഖ്യാപിച്ച ശേഷം തീരുമാനം ലംഘിക്കുന്നവര്‍ക്കെതിരെ കേസ് രജിസ്ടര്‍ ചെയ്യാനാണ് തീരുമാനം. 2011ലെ പൊലീസ് നിയമം പ്രകാരം 5000 രൂപ വരെ പിഴയും, 1 വര്‍ഷം വരെ തടവും ലഭിക്കുന്ന കുറ്റമാണ് ചുമത്തുക.

TAGS :

Next Story