കാനം രാജേന്ദ്രനെതിരെ സിപിഎം എറണാകുളം ജില്ലാ കമ്മറ്റി
കാനം രാജേന്ദ്രനെതിരെ സിപിഎം എറണാകുളം ജില്ലാ കമ്മറ്റി
വിമതര്‍ക്ക് സിപിഐ അംഗത്വം നല്‍കാനായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കാനം രാജേന്ദ്രന്‍ നടത്തിയ പ്രസംഗം ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുന്നതായിരുന്നുവെന്ന് വിമര്‍ശനമുയര്‍ന്നു. ആര് പുറത്താക്കിയാലും ജനഹൃദയത്തില്‍ നിന്ന് പുറത്താക്കാന്‍ പറ്റില്ലെന്നായിരുന്നു കാനം രാജേന്ദ്രന്‍ പ്രസംഗത്തില്‍ വിമതരെ കുറിച്ച് നടത്തിയ പരാമര്‍ശം.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ സിപിഎം എറണാകുളം ജില്ലാ ഘടകം. കാനംരാജേന്ദ്രന്‍ സിപിഎം വിമതര്‍ക്ക് വിടുപണി ചെയ്യുകയാണെന്ന് എറണാകുളം ജില്ലാ സെക്രട്ടേറിയേറ്റില്‍ വിമര്‍ശനമുയര്‍ന്നു.
ഉദയംപേരൂരിലെ സിപിഎം വിമതരെ സിപിഐയില്‍ ചേര്‍ത്തതുമായി ബന്ധപ്പെട്ടാണ് വിര്‍ശനം. വിമതര്‍ക്ക് സിപിഐ അംഗത്വം നല്‍കാനായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കാനം രാജേന്ദ്രന്‍ നടത്തിയ പ്രസംഗം ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുന്നതായിരുന്നുവെന്ന് വിമര്‍ശനമുയര്‍ന്നു. ആര് പുറത്താക്കിയാലും ജനഹൃദയത്തില്‍ നിന്ന് പുറത്താക്കാന്‍ പറ്റില്ലെന്നായിരുന്നു കാനം രാജേന്ദ്രന്‍ പ്രസംഗത്തില്‍ വിമതരെ കുറിച്ച് നടത്തിയ പരാമര്‍ശം.
ഇക്കാര്യം എല്‍ഡിഎഫ് ചര്‍ച്ച ചെയ്യണമെന്നും ജില്ലാ സെക്രട്ടേറിയേറ്റില്‍ ആവശ്യമുയര്‍ന്നു. 573 വിമതരാണ് ഉദയംപേരൂരില്‍ സിപിഐയില്‍ ചേര്‍ന്നത്. കാനം രാജേന്ദ്രന്‍ ചടങ്ങില്‍ പങ്കെടുത്തതിനെതിരെ നേരത്തെ തന്നെ സിപിഎമ്മില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.
Adjust Story Font
16