Quantcast

യുഡിഎഫിലെ അവിഭാജ്യഘടകമാണ് കെഎം മാണിയെന്ന് സുധീരന്‍

MediaOne Logo

Alwyn

  • Published:

    8 May 2018 7:02 PM GMT

യുഡിഎഫിലെ അവിഭാജ്യഘടകമാണ് കെഎം മാണിയെന്ന് സുധീരന്‍
X

യുഡിഎഫിലെ അവിഭാജ്യഘടകമാണ് കെഎം മാണിയെന്ന് സുധീരന്‍

യുഡിഎഫിനകത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാവുന്നതേയുള്ളൂവെന്നും അദേഹം പറഞ്ഞു

യുഡിഎഫിലെ അവിഭാജ്യഘടകമാണ് കെഎം മാണിയെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. യുഡിഎഫിനകത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാവുന്നതേയുള്ളൂവെന്നും അദേഹം പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സുധീരന്‍ പറഞ്ഞു.

കെഎം മാണിയുമായി ചര്‍ച്ചനടത്താന്‍ നിയോഗിച്ച ഉമ്മന്‍ ചാണ്ടിയോട് വിഷയത്തെപ്പറ്റി ഉടന്‍ ആരായും. കെഎം മാണിയെ അനുനയിപ്പിക്കാന്‍ രമേശ് ചെന്നിത്തല ഫോണില്‍ വിളിച്ചെങ്കിലും മാണി സംസാരിക്കാന്‍ തയ്യാറായില്ല എന്നാണു വിവരം. കേരളാ കോണ്‍ഗ്രസ് എം പാര്‍ട്ടിയുടെ എംഎല്‍എമാരും എംപിമാരും യോഗം ചേര്‍ന്ന് നിയമസഭയില്‍ പ്രത്യേക ബ്ലോക് ആകാന്‍ തീരുമാനത്തിലെത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് കെഎം മാണിയെ അനുനയിപ്പിക്കാന്‍ വീണ്ടും കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയത്. വാര്‍ത്തകളിലൂടെ വലിയ പ്രകോപനം സൃഷ്ടിച്ചിട്ടും കേരളാ കോണ്‍ഗ്രസ് എം യു‍ഡിഎഫിന്റെ അവിഭാജ്യ ഘടകമാണെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്റെ പ്രതികരണം. എങ്ങനെയും കെഎം മാണിയെയും പാര്‍ട്ടിയെയും യുഡിഎഫില്‍ ഉറപ്പിച്ചു നിര്‍ത്താനുള്ള അവസാന ശ്രമമാണ് കോണ്‍ഗ്രസ് നേതൃത്വം നടത്തുന്നത്.

കോണ്‍ഗ്രസിന്‍റെയും കേരളാ കോണ്‍ഗ്രസിന്‍റെയും നേതൃതലത്തില്‍ ചര്‍ച്ച നടത്തിയിട്ട് ഇനി കാര്യമില്ലെന്ന നിലപാട് മാണി കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടിയെ അറിയിച്ചിരുന്നു. അണികള്‍ കോണ്‍ഗ്രസ് നേതൃത്വവുമായി അകന്നതിനാല്‍ പൊതു വികാരം മാനിച്ച് നിയമസഭയില്‍ പ്രത്യേക ബ്ലോക്കാകാനാണ് കെഎം മാണിയുടെ തീരുമാനം. ഇതിന് ജോസഫ് വിഭാഗത്തിന്‍റെയും ഭാഗിക സമ്മതം മാണി ഉറപ്പിച്ചു. പിജെ ജോസഫിനെ കൂടെ നിര്‍ത്തി പാര്‍ട്ടിയില്‍ രണ്ടഭിപ്രായമില്ലെന്ന നിലപാടും കഴിഞ്ഞ ദിവസം കെഎം മാണി വ്യക്തമാക്കി. ശനി, ഞായര്‍ ദിവസങ്ങളിലെ ചരല്‍കുന്ന് ക്യാംപിനു ശേഷം മുന്നണി ബന്ധമില്ലാതെ ഒറ്റയ്ക്ക് നില്‍ക്കാനുള്ള തീരുമാനം പാര്‍ട്ടി ഭാരവാഹികളെ കെഎം മാണി അറിയിക്കും. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പു വരെ ഒറ്റയ്ക്കുനിലകൊണ്ടശേഷം സാഹചര്യങ്ങള്‍ക്കനുസരിച്ച് തീരുമാനങ്ങള്‍ കൈക്കൊള്ളാനാണ് കെഎം മാണിയുടെ നീക്കം.

TAGS :

Next Story