Quantcast

നെഹ്‌റു ട്രോഫി കാരിച്ചാല്‍ ചുണ്ടന്

MediaOne Logo

Subin

  • Published:

    8 May 2018 7:22 PM GMT

നെഹ്‌റു ട്രോഫി കാരിച്ചാല്‍ ചുണ്ടന്
X

നെഹ്‌റു ട്രോഫി കാരിച്ചാല്‍ ചുണ്ടന്

കാരിച്ചാല്‍ ചുണ്ടന്‍ നാലാം തവണയാണ് നെഹ്‌റു ട്രോഫി നേടുന്നത്. വേമ്പനാട് ബോട്ട് ക്ലബാണ് കാരിച്ചാല്‍ ചുണ്ടന് വേണ്ടി തുഴഞ്ഞത്.

നെഹ്‌റു ട്രോഫി വള്ളംകളിയില്‍ കാരിച്ചാല്‍ ചുണ്ടന് കിരീടം. യുബിസി തുഴഞ്ഞ ഗബ്രിയേല്‍ ചുണ്ടനാണ് രണ്ടാമത്. ഗവര്‍ണര്‍ പി സദാശിവം ചടങ്ങില്‍ മുഖ്യാഥിയായിരുന്നു.

പുന്നമടക്കായലില്‍ നടന്ന ആവേശകരമായ ഫൈനലില്‍ 4.22 മിനിറ്റിലാണ് കാരിച്ചാല്‍ ചുണ്ടന്‍ ഒന്നാമതെത്തിയത്. കുമരകം വേമ്പനാട് ബോട്ട് ക്ലബ്ബാണ് കാരിച്ചാല്‍ തുഴഞ്ഞത്. 89 തുഴച്ചില്‍ കാരും 5 പേര്‍ അമരത്തും കാരിച്ചാലിന് കരുത്തായി. ഇത് പതിനാലാം തവണയാണ് കാരിച്ചാല്‍ നെഹ്‌റു ട്രോഫിയില്‍ മുത്തമിടുന്നത്. 4.32 മിനിറ്റില്‍ ഫിനിഷ് ചെയ്ത് യുണൈറ്റഡ് ബോട്ട് ക്ലബിന്റെ ഗബ്രിയേല്‍ രണ്ടാമതും 4.33 മിനിറ്റില്‍ ഫിനിഷ് ചെയ്ത് എടത്വാ വില്ലേജ് ക്ലബിന്റെ നടുഭാഗം ചുണ്ടന്‍ മൂന്നാമതും എത്തി.

നിരവധി പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയാണ് ഇത്തവണ നെഹ്‌റു ട്രോഫി വള്ളം കളി നന്നടത്. വേമ്പനാട് കായലിന്റെ ഇരുകരകളിലും തടിച്ചുകൂടിയ പതിനായിരങ്ങളുടെ ആവേശമായിരുന്നു ഒരോ തുഴയേറിലും പ്രതിഫലിച്ചത്. സമയം മാനദണ്ഡമാക്കിയതോടെ തുഴച്ചില്‍കാരും കാണികളും അവേശത്തിലായി. മൂന്നും നാലും ഹീറ്റ്‌സില്‍ മത്സരിച്ച വള്ളങ്ങള്‍ മാത്രമാണ് ഇത്തവണ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഒന്നും രണ്ടും അഞ്ചും ഹീറ്റ്‌സില്‍ നിന്നും ആരും ഫൈനലില്‍ എത്തിയില്ല.

TAGS :

Next Story