Quantcast

ഹിന്ദു - മെട്രോപ്ലസ് പൂക്കളമത്സരത്തില്‍ ശ്രീലക്ഷ്മി ടീമിന് ഒന്നാം സമ്മാനം

MediaOne Logo

Jaisy

  • Published:

    8 May 2018 1:18 AM GMT

ഹിന്ദു - മെട്രോപ്ലസ് പൂക്കളമത്സരത്തില്‍ ശ്രീലക്ഷ്മി ടീമിന് ഒന്നാം സമ്മാനം
X

ഹിന്ദു - മെട്രോപ്ലസ് പൂക്കളമത്സരത്തില്‍ ശ്രീലക്ഷ്മി ടീമിന് ഒന്നാം സമ്മാനം

ബീച്ചിലെ ഗുജറാത്തി ഹാളിലാണ് മത്സരം നടന്നത്

ദ ഹിന്ദു- മെട്രോപ്ലസിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് പൂക്കള മത്സരം സംഘടിപ്പിച്ചു. 31 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ കണ്ണൂരില്‍ നിന്നുള്ള ശ്രീലക്ഷ്മി ടീമിനാണ് ഒന്നാം സ്ഥാനം. മീഡിയവണ്‍ ആണ് ടിവി പാര്‍ട്ണര്‍.

ഹിന്ദു- മെട്രോപ്ലസ് സംഘടിപ്പിക്കുന്ന ഒമ്പതാമത് പൂക്കളമത്സരമാണ് കോഴിക്കോട് ഗുജറാത്തി ഹാളില്‍ നടന്നത്. മലബാര്‍മേഖലയില്‍ നിന്നുള്ള ടീമുകളാണ് പങ്കെടുത്തത്. പത്തു മണിക്കാണ് മത്സരം തുടങ്ങിയത്. വൈവിദ്ധ്യങ്ങള്‍ കൊണ്ട് ശ്രദ്ധേയമായിരുന്നു പൂക്കളങ്ങള്‍. കണ്ണൂരില്‍ നിന്നുള്ള ശ്രീലക്ഷ്മി ടീം ഒന്നാമതെത്തി. കാഞ്ഞങ്ങാടുള്ള ദീപ ഗോള്‍ഡ് ടീമാണ് രണ്ടാമത്. കേരളീയ വസ്ത്രധാരണത്തിന്റെ മികവിനും സമ്മാനങ്ങള്‍ നല്‍കി. സിനിമാ നടന്‍ സുധീഷായിരുന്നു മുഖ്യ അതിഥി. ഒന്നാം സമ്മാനം നേടിയ പൂക്കളത്തിന് ഇരുപതിനായിരം രൂപയാണ് കാഷ് അവാര്‍ഡ്. ആദ്യ മൂന്നു സ്ഥാനങ്ങളിലെത്താത്ത ടീമുകള്‍ക്കും പ്രോത്സാഹനസമ്മാനവും 750 രൂപ വീതവും നല്‍കി. കുട്ടികളുടെ വിവിധ കലാപരിപാടികളും മറ്റ് മത്സരങ്ങളും നടന്നു.

TAGS :

Next Story