സംസ്ഥാനത്ത് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി നടപ്പാക്കുമെന്ന് പിണറായി വിജയന്‍
സംസ്ഥാനത്ത് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി നടപ്പാക്കുമെന്ന് പിണറായി വിജയന്‍
ആയിരം സ്കൂളുകളെ അന്താരാഷ്ട്രനിലവാരത്തിലേക്കുയര്‍ത്താന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായതായും മുഖ്യമന്ത്രി പറഞ്ഞു
സംസ്ഥാനത്ത് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീടും ഭൂമിയും ഇല്ലാത്തവര്‍ക്ക് വീട് നല്‍കാന്‍ പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മ്മിക്കും. അഞ്ച് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. പദ്ധതി നടത്തിപ്പിന് ത്രിതല സംവിധാം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആയിരം സ്കൂളുകളെ അന്താരാഷ്ട്രനിലവാരത്തിലേക്കുയര്‍ത്താന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായതായും മുഖ്യമന്ത്രി പറഞ്ഞു. ഹൈസ്കൂള്‍ ഹയര്‍സെക്കന്‍ഡറി തലത്തില്‍ ഹൈടെക് ക്ലാസ്മുറികള്‍ ഒരുക്കും. ഐടി വികസനത്തിനായി എല്ലാ സ്കൂളുകളിലും ഇന്‍റനെറ്റ് കണക്ടിവിറ്റി ഉറപ്പാക്കും. ഭിന്നശേഷിയുള്ള കുട്ടികളുടെ പഠനസൌകര്യം വര്‍ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസിയുടെ നവീകരണവുമായി ബന്ധപ്പെട്ട് വിശദമായ പഠനം നടത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിലെ പ്രഫ. സുശീല്‍ ഖന്നയെ കെഎസ്ആര്‍ടിസിയുടെ നവീകരണത്തിന്റെ പഠനത്തിനായി സര്‍ക്കാര്‍ നിയോഗിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഓപ്പറേഷന്‍ മാനേജ്‌മെന്റ്, ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, എച്ച്ആര്‍ മാനേജ്‌മെന്റ്, ഇന്‍വെന്ററി മാനേജ്‌മെന്റ് വിഭാഗങ്ങളിലാണ് പഠനം. മൂന്നു മാസത്തിനുള്ളില്‍ പഠനം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
Adjust Story Font
16