Quantcast

വയനാട്ടിലെ ആദിവാസി കുടുംബങ്ങളുടെ കണക്കില്ല; ചെലവഴിച്ച കോടികളുടെ കണക്കുണ്ട്

MediaOne Logo
വയനാട്ടിലെ ആദിവാസി കുടുംബങ്ങളുടെ കണക്കില്ല; ചെലവഴിച്ച കോടികളുടെ കണക്കുണ്ട്
X

വയനാട്ടിലെ ആദിവാസി കുടുംബങ്ങളുടെ കണക്കില്ല; ചെലവഴിച്ച കോടികളുടെ കണക്കുണ്ട്

ജില്ലയില്‍ എത്ര കുടുംബങ്ങളുണ്ടെന്നു പോലും അറിയാതെ കഴിഞ്ഞ പതിനൊന്നു വര്‍ഷം കൊണ്ട് പട്ടികജാതി വകുപ്പ് ചെലവഴിച്ചത് 24,42,35,599 രൂപ

വയനാട് ജില്ലയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളുടെ കണക്കുകള്‍ കൈവശമില്ലെന്ന് പട്ടിക ജാതി വകുപ്പ്. എന്നാല്‍, കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടെ ചെലവഴിച്ച കോടികളുടെ കണക്കുണ്ട്. വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷയ്ക്കുള്ള മറുപടിയാണ് ഈ കണക്കുകള്‍.

2005 മുതല്‍ 2016 വരെ വയനാട് ജില്ലയിലെ ആദിവാസി വിഭാഗത്തിനായി ചെലവഴിച്ച കണക്കുകള്‍ ആവശ്യപ്പെട്ടാണ് ബത്തേരി സ്വദേശി ടി കെ കുഞ്ഞിമുഹമ്മദ് കലക്ടര്‍ക്ക് അപേക്ഷ നല്‍കിയത്. പട്ടിക ജാതി വകുപ്പിനും പട്ടിക വര്‍ഗ വകുപ്പിനും പ്രത്യേകമായി അപേക്ഷ അയച്ചിട്ടുണ്ടെന്ന് കലക്ടറുടെ ഓഫിസില്‍ നിന്നും അറിയിച്ചു. കുറച്ചു ദിവസത്തിനു ശേഷം പട്ടികജാതി ഓഫിസില്‍ നിന്നും മറുപടി വന്നു. 2005 മുതല്‍ 2006 വരെ ചെലവഴിച്ചത്, വീട് നിര്‍മാണത്തിന് 14.70 കോടി, സ്ഥലം വാങ്ങാന്‍ 6.65കോടി, ചികിത്സയ്ക്ക് 1.27 കോടി, പഠനത്തിനായി 2.93 കോടി രൂപ. ഭക്ഷണത്തിനും കലാകായിക മേളയ്ക്കും ഒന്നും ചെലവഴിച്ചിട്ടില്ല. ജില്ലയിലെ പട്ടികജാതി കുടുംബങ്ങളുടെയും കിടപ്പാടമില്ലാത്തവരുടെയും കണക്കുകള്‍ കൈവശമില്ലെന്നും രേഖയില്‍ പറയുന്നു.

കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ വകുപ്പില്‍ നിന്നും വീണ്ടും ഒരു മറുപടി കൂടി വന്നു. നേരത്തെ അയച്ചത് 2005-2006 വര്‍ഷത്തെ കണക്കുകളല്ല. മറിച്ച് 2005 മുതല്‍ 2016 വരെയുള്ള കണക്കുകളാണ്. ഒപ്പം ക്ഷമാപണവും. ജില്ലയില്‍ എത്ര കുടുംബങ്ങളുണ്ടെന്നു പോലും അറിയാതെ കഴിഞ്ഞ പതിനൊന്നു വര്‍ഷം കൊണ്ട് പട്ടികജാതി വകുപ്പ് ചെലവഴിച്ചത് 24,42,35,599 രൂപ. അപേക്ഷ നല്‍കി രണ്ടു മാസം കഴിഞ്ഞിട്ടും പട്ടിക വര്‍ഗ വികസന വകുപ്പിന്റെ കണക്കുകള്‍ ഇനിയും ലഭിച്ചിട്ടുമില്ല.

TAGS :

Next Story