Quantcast

റീസര്‍വേയിലെ അപാകത പുല്‍പ്പള്ളിയിലെ കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്നു

MediaOne Logo

Subin

  • Published:

    8 May 2018 2:34 PM GMT

റീസര്‍വേയിലെ അപാകത പുല്‍പ്പള്ളിയിലെ കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്നു
X

റീസര്‍വേയിലെ അപാകത പുല്‍പ്പള്ളിയിലെ കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്നു

റീസര്‍വെ റദ്ദാക്കണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.

റീസര്‍വെയിലെ അപാകത കാരണം ബുദ്ധിമുട്ടിലായിരിയ്ക്കുകയാണ് വയനാട് പുല്‍പള്ളി പാടിച്ചിറ വില്ലേജിലെ കര്‍ഷകര്‍. ജനുവരിയില്‍ നിലവില്‍വന്ന റീസര്‍വെയുമായി ബന്ധപ്പെട്ട് അയ്യായിരത്തില്‍ അധികം പരാതികളാണ് വില്ലേജ് ഓഫിസില്‍ ലഭിച്ചിട്ടുള്ളത്. നികുതി അടയ്ക്കാന്‍ സാധിയ്ക്കാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.

റീസര്‍വെ പൂര്‍ത്തിയായതോടെ, കരയായിരുന്ന ഭൂമി വയലും വയല്‍ പ്രദേശം കരയുമായി മാറി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പട്ടയം ലഭിച്ച ഭൂമികളില്‍ പലതും ജന്മിയുടെ പേരിലേയ്ക്ക് മാറി. റീസര്‍വെയ്ക്കു ശേഷം പാടിച്ചിറ വില്ലേജിനു കീഴിനെ പ്രദേശങ്ങളുടെ അവസ്ഥയാണിത്. പിന്നീടു ലഭിച്ച പരാതികളില്‍ തീര്‍പ്പുണ്ടായത് ചുരുക്കം പരാതികളില്‍ മാത്രം. പ്രശ്‌ന പരിഹാരത്തിനായി മൂന്നു തവണ പ്രദേശത്ത് സര്‍വെ നടത്തി. എന്നാല്‍, തുടര്‍ നടപടിയുണ്ടായില്ല.

സര്‍വെ വകുപ്പിലെ ജീവനക്കാരുടെ കുറവും പ്രശ്‌നങ്ങളുണ്ടാക്കുന്നു. ഭൂമിയ്ക്ക് നികുതി സ്വീകരിയ്ക്കാത്തതിനാല്‍ കൈമാറ്റം ചെയ്യാനോ വായ്പയെടുക്കാനോ കര്‍ഷകര്‍ക്ക് സാധിയ്ക്കുന്നില്ല. റീസര്‍വെ പൂര്‍ത്തീകരിച്ച് കരട് പ്രസിദ്ധീകരിച്ച് പരാതികള്‍ പരിഹരിയ്ക്കുന്ന നടപടിയും പാടിച്ചിറ വില്ലേജില്‍ ഉണ്ടായില്ലെന്ന് കര്‍ഷകര്‍ പറയുന്നു. റീസര്‍വെ റദ്ദാക്കണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.

TAGS :

Next Story