തൃശൂര്‍ ഡിസിസി പ്രസിഡന്റാകാനുള്ള മുതിര്‍ന്ന നേതാക്കളുടെ നീക്കത്തിനെതിരെ യുവാക്കള്‍
തൃശൂര്‍ ഡിസിസി പ്രസിഡന്റാകാനുള്ള മുതിര്‍ന്ന നേതാക്കളുടെ നീക്കത്തിനെതിരെ യുവാക്കള്‍
തുടര്‍ തോല്‍വിക്ക് കാരണക്കാരായ നേതാക്കളെ പ്രസിഡന്‍റാക്കിയാല്‍ പാര്‍ട്ടിയുടെ സര്‍വനാശം സംഭവിക്കുമെന്ന് അനില്‍ അക്കര എംഎല്‍എ
തൃശൂര്‍ ഡിസിസി പ്രസിഡന്റാകാനുള്ള മുതിര്‍ന്ന നേതാക്കളുടെ നീക്കത്തിനെതിരെ ഗ്രൂപ്പ് ഭേദമില്ലാതെ എതിര്‍പ്പുയരുന്നു. തുടര്‍ തോല്‍വിക്ക് കാരണക്കാരായ നേതാക്കളെ പ്രസിഡന്‍റാക്കിയാല്‍ പാര്‍ട്ടിയുടെ സര്‍വനാശം സംഭവിക്കുമെന്ന് അനില്‍ അക്കര എംഎല്‍എ പറഞ്ഞു. അധ്യക്ഷ സ്ഥാനത്തേക്ക് യുവാക്കളെ പരിഗണിക്കണം എന്നാവശ്യപ്പെട്ട് ജില്ലയിലെ ഒരു വിഭാഗം രാഹുല്‍ ഗാന്ധിയെ കാണും.
ഡിസിസി പ്രസിഡന്‍റാകാന്‍ ജില്ലയില്‍ പത്തോളം നേതാക്കള്‍ കരുക്കള്‍ നീക്കി തുടങ്ങിയിട്ടുണ്ട്. ഒരവസരം കൂടി നല്‍കണമെന്ന് മുന്‍ മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍ ഐ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടു. ഇതിനെതിരെ ഐ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാവായ വി ബലാറാം തന്നെ രംഗത്തുണ്ട്. ഇതിന് പിന്നാലെയാണ് ജില്ലയിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കരയും നിലപാട് പരസ്യമാക്കിയത്.
2005 മുതലുളള തോല്‍വിക്ക് കാരണക്കാരായവരെ വീണ്ടും പ്രസിഡന്‍റാക്കിയാല്‍ പാര്‍ട്ടിക്ക് സര്‍വ നാശം സംഭവിക്കുമെന്ന് അനില്‍ അക്കരെ പ്രസ്താവനയിറക്കി. യുവാക്കളെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അടുത്ത ദിവസം രാഹുല്‍ ഗാന്ധിയെ കാണുമെന്നും അനില്‍ അക്കര പറഞ്ഞു. മുതിര്‍ന്നവരെ ഒഴിവാക്കുകയെന്ന ആവശ്യത്തിലൂടെ നിലവിലെ പ്രസിഡന്‍റും എ ഗ്രൂപ്പുകാരനുമായ പി എ മാധവനെയും ഐ ഗ്രൂപ്പുകാരനായ സി എന്‍ ബാലകൃഷ്ണനെയുമാണ് ഒരു വിഭാഗം ലക്ഷ്യമിടുന്നത്. കെപിസിസി പ്രസിഡന്‍റ് വി എം സുധീരന്റെ പിന്തുണയുളള ടി എന്‍ പ്രതാപനെ ഡിസിസി പ്രസിഡന്റാക്കാനാണ് അനില്‍ അക്കരെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന്റെ നീക്കം.
Adjust Story Font
16