Quantcast

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും

MediaOne Logo

Ubaid

  • Published:

    8 May 2018 12:24 PM GMT

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും
X

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും

നാളെ മുതല്‍ ഈ മാസം ഇരുപത്തി അഞ്ചാം തീയതി വരെയാണ് രജിസ്ട്രേഷന് അവസരമുണ്ടാവുക. ഡിസംബര്‍ 9ന് ആരംഭിക്കുന്ന മേള 16ന് അവസാനിക്കും

21 ആമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും. വൈബ്സൈറ്റ് വഴിയും ചലച്ചിത്ര അക്കാദമി കൌണ്ടറുകളിലും രജിസ്റ്റര്‍ ചെയ്യാം. ട്രാന്‍സ്ജന്‍ഡേഴ്സിന് അപേക്ഷയില്‍ പ്രത്യേക കോളമുണ്ടാകും. കുടിയേറ്റം പ്രമേയമാക്കിയാണ് ഇത്തവണത്തെ മേളയെന്ന് ചലച്ചിത്ര അകാദമി ചെയര്‍മാന്‍ കമല്‍ അറിയിച്ചു.

നാളെ മുതല്‍ ഈ മാസം ഇരുപത്തി അഞ്ചാം തീയതി വരെയാണ് രജിസ്ട്രേഷന് അവസരമുണ്ടാവുക. ഡിസംബര്‍ 9ന് ആരംഭിക്കുന്ന മേള 16ന് അവസാനിക്കും. വിദ്യാര്‍ഥികള്‍ക്ക് 300 രൂപയും മറ്റുള്ളവര്‍ക്ക് 500 രൂപയുമാണ് ഫീസ്. വിദ്യാര്‍ഥികളുടെ ഐഡി അക്കാദമി പരിശോധിച്ച ശേഷമേ കുറഞ്ഞ ഫീസില്‍ പാസ് അനുവദിക്കൂ. 3 ദിവസം വരെ സമയമെടുത്താകും വിദ്യാര്‍ഥി പാസ് അനുദിക്കുക. വിദ്യാര്‍ഥി പാസിന്റെ എണ്ണം കുറക്കാനും അക്കാദമി തീരുമാനിച്ചു. 13 തിയേറ്ററുകളിലായി 180ലധികം സിനിമകളെത്തുന്ന മേളക്കായി 13000 പാസുകൾ അനുവദിക്കും. പാസുകള്‍ ബാക്കിയുണ്ടെങ്കില്‍ 25ന് ശേഷം 700 രൂപ നിരക്കില്‍ പാസ് അനുവദിക്കും.

TAGS :

Next Story