സംസ്ഥാനത്ത് എല്ലാതരം നികുതികളും പഴയ നോട്ടില്‍ സ്വീകരിക്കും: തോമസ് ഐസക്
സംസ്ഥാനത്ത് എല്ലാതരം നികുതികളും പഴയ നോട്ടില്‍ സ്വീകരിക്കും: തോമസ് ഐസക്
കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‌റ്റിലിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് തോമസ് ഐസക് ഇക്കാര്യം അറിയിച്ചത്.
ഭൂമി രജിസ്ട്രേഷന്‍, വാഹന നികുതി എന്നിവ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ നികുതികളും നവംബര്‍ 24 വരെ പഴയ നോട്ട് ഉപയോഗിച്ച് അടക്കാം. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയുമായുള്ള ചര്‍ച്ചക്ക് ശേഷം ധനമന്ത്രി തോമസ് ഐസക് ആണ് ഇക്കാര്യം അറിയിച്ചത്. നോട്ട് നിരോധം കൊണ്ട് സംസ്ഥാനത്തിനുണ്ടാകുന്ന വരുമാന നഷ്ടം പരിഹരിക്കാന്‍ വായ്പ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ജെയ്റ്റ്‍ലി പറഞ്ഞതായി തോമസ് ഐസക് വ്യക്തമാക്കി.
ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിനിടെയാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയുമായി തോമസ് ഐസക് കൂടിക്കാഴ്ച നടത്തിയത്. നോട്ട് നിരോധം സംബന്ധിച്ച ആശങ്കയും വരുമാനനഷ്ടവും വിവിധ സംസ്ഥാനങ്ങള്‍ യോഗത്തില്‍ കേന്ദ്രത്തെ അറിയിച്ചു. കേരളത്തിന്‍റെ പ്രശ്നങ്ങള്‍ കേട്ട ശേഷം വ്യാഴാഴ്ച വരെ നികുതകളടക്കുന്നതിന് പഴയ നോട്ടുകള്‍ ഉപയോഗിക്കുന്നതില്‍ തടസ്സമില്ലെന്ന് അരുണ്‍ ജെയ്റ്റ്‍ലി വ്യക്തമാക്കിയെന്ന് തോമസ് ഐസക് പറഞ്ഞു. നികുതി കുടിശ്ശികയുള്ളവര്‍ ഈ സൌകര്യം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴായ്ചക്ക് ശേഷവും നികുതിയടവിന് പഴയ നോട്ടുപയോഗിക്കാന്‍ കേന്ദ്രം അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഐസക് പറഞ്ഞു. കെഎസ്ആര്‍ടിസിയില്‍ സീസണ്‍ ടിക്കറ്റ് ഉള്‍പ്പെടെ എല്ലാ തരം ടിക്കറ്റുകള്‍ക്കും കറന്റ് ബില്‍ അടക്കുന്നതിനും പഴയ നോട്ട് ഉപയോഗിക്കാന്‍ ഉടന്‍ സൌകര്യമൊരുക്കും. സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലെ നിക്ഷേപം സംബന്ധിച്ച് കേന്ദ്ര ധന മന്ത്രിക്ക് ആക്ഷേപമില്ലെന്നും ഈ നിക്ഷേപം എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്നും ഐസക് വ്യക്തമാക്കി.
Adjust Story Font
16