Quantcast

രോഗികളെയാണ് പൊലീസ് വെടിവെച്ചു കൊന്നതെന്ന് മാവോയിസ്റ്റുകള്‍

MediaOne Logo

Khasida

  • Published:

    8 May 2018 10:40 AM GMT

രോഗികളെയാണ് പൊലീസ് വെടിവെച്ചു കൊന്നതെന്ന് മാവോയിസ്റ്റുകള്‍
X

രോഗികളെയാണ് പൊലീസ് വെടിവെച്ചു കൊന്നതെന്ന് മാവോയിസ്റ്റുകള്‍

മാധ്യമം മലപ്പുറം ബ്യൂറോയില്‍ വിളിച്ചാണ് മാവോയിസ്റ്റുകള്‍ വെടിവെപ്പിനെ കുറിച്ച് വിശദീകരിച്ചത്

നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് ഏറ്റമുട്ടലിലാണെന്ന പോലീസ് വാദത്തെ തള്ളി സിപിഐ മാവോയിസ്റ്റ് രംഗത്ത് എത്തി. നിലമ്പൂരില്‍ ഏറ്റമുട്ടല്‍ ഉണ്ടായിട്ടില്ലെന്നും പോലീസ് തങ്ങളെ ഏകപക്ഷീയമായി ആക്രമിക്കുകയായിരുന്നുവെന്നും മാവോയിസ്റ്റ് നേതാവ് സോമന്‍ അറിയിച്ചു. മാധ്യമം മലപ്പുറം ബ്യൂറോയില്‍ വിളിച്ചാണ് മാവോയിസ്റ്റുകള്‍ വെടിവെപ്പിനെ കുറിച്ച് വിശദീകരിച്ചത്.

പൊലീസിനുനേരെ മാവോയിസ്റ്റുകള്‍ വെടി ഉതിര്‍ത്തപ്പോള്‍ സ്വയംരക്ഷക്കായി വെടിവെക്കുകയായിരുന്നുവെന്നാണ് പൊലീസ് വിശദീകരണം. എന്നാല്‍ മാധ്യമം ഓഫീസില്‍ വിളിച്ച സോമന്‍ പറയുന്നത് പൊലീസ് തങ്ങളെ ഏകപക്ഷീയമായി ആക്രമിക്കുകയായിരുന്നുവെന്നാണ്. സോമനടക്കം 6 പേരാണ് സംഭവം നടക്കുമ്പോള്‍ ക്യാമ്പിലുണ്ടായിരുന്നത്. പൊലീസിനെ കണ്ടയുടന്‍ സോമന്‍ അടക്കമുളളവര്‍ ഓടി രക്ഷപ്പെട്ടു. എന്നാല്‍ മരിച്ച കപ്പു ദേവരാജ്, അജിത എന്നിവര്‍ രോഗികളാണ്. എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാത്തവരെയാണ് പൊലീസ് വെടിവെച്ച് കൊന്നതെന്നും സോമന്‍ പറയുന്നു. കീഴടങ്ങാന്‍പോലും അവസരം നല്‍കാതെയാണ് വെടിവെച്ചതെന്നും സോമന്‍ പറഞ്ഞു. നേതാക്കളെ കൊലപ്പെടുത്തിയാലും വിപ്ലവം അവസാനിക്കില്ലെന്നും സോമന്‍ കൂട്ടിചേര്‍ത്തു.

TAGS :

Next Story