Quantcast

വീണ ജോര്‍ജ്ജ്; നികേഷ്, മുകേഷ്; സ്ഥാനാര്‍ഥിത്വത്തിന് അംഗീകാരം

MediaOne Logo

admin

  • Published:

    8 May 2018 4:33 PM GMT

വീണ ജോര്‍ജ്ജ്; നികേഷ്, മുകേഷ്; സ്ഥാനാര്‍ഥിത്വത്തിന് അംഗീകാരം
X

വീണ ജോര്‍ജ്ജ്; നികേഷ്, മുകേഷ്; സ്ഥാനാര്‍ഥിത്വത്തിന് അംഗീകാരം

കൊല്ലത്ത് നടന്‍ മുകേഷും ആറന്മുളയില്‍ മാധ്യമപ്രവര്‍ത്തക വീണ ജോര്‍ജും മത്സരിക്കും.

കൊല്ലത്ത് മുകേഷിന്‍റെയും ആറന്‍മുളയില്‍ വീണ ജോര്‍ജിന്‍റെയും സ്ഥാനാര്‍ഥിത്വത്തിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകാരം നല്‍കി. അഴീക്കോട് മണ്ഡലത്തില്‍ നികേഷ് കുമാറും മത്സരിക്കും.

പ്രാദേശിക തലത്തില്‍ ഉളള എതിര്‍പ്പുകള്‍ തളളികൊണ്ടാണ് കൊല്ലത്ത് നടന്‍ മുകേഷിന്‍റെയും ആറന്‍മുളയില്‍ മാധ്യമ പ്രവര്‍ത്തക വീണ ജോര്‍ജിന്‍റെയും സ്ഥാനാര്‍ത്ഥിത്വത്തിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അന്തിമ അംഗീകാരം നല്‍കിയത്. ഇരുവരുടെയും സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ നേരത്തെ മണ്ഡലം കമ്മറ്റികളില്‍ നിന്ന് രൂക്ഷമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. അഴിക്കോട് മണ്ഡലത്തില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകന്‍ നികേഷ് കുമാറിനെ മത്സരിപ്പിക്കാനും സെക്രട്ടറിയേറ്റ് യോഗത്തില്‍ ധാരണയായി. നികേഷ് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കണോ സ്വതന്ത്രനായി മത്സരിക്കണോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജിനെ സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്. വടക്കാഞ്ചേരിയില്‍ നിന്നോ തൃപ്പൂണിത്തുറയില്‍ നിന്നോ ആകും സ്വരാജ് മത്സരിക്കുക. തര്‍ക്കം ഉണ്ടായിരുന്ന ചെങ്ങന്നൂരില്‍ കെ കെ രാമചന്ദ്രന്‍ നായരുടെയും കായംകുളത്ത് യു പ്രതിഭഹരിയുടെയും പേരുകളാണ് ജില്ല കമ്മറ്റി ഒടുവില്‍ നിര്‍ദേശിച്ചത്. ഇതും സെക്രട്ടറിയേറ്റ് അംഗീകരിച്ചതാണ് സൂചന. ഐഎന്‍എല്ലില്‍ നിന്ന് കൂത്തുപറമ്പ് സീറ്റെടുക്കാനും സിപിഎം തീരുമാനിച്ചു. പകരം കോഴിക്കോട് സൌത്ത് മണ്ഡലം ഐഎന്‍എല്ലിന് നല്‍കും.

പാര്‍ട്ടി മത്സരിക്കുന്ന മുഴുവന്‍ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഇന്ന് അവസാന തീരുമാനമുണ്ടാകുമെന്നാണ് സൂചന. ഘടകക്ഷികളുമായി വെച്ചുമാറാന്‍ ഉദേശിക്കുന്ന മണ്ഡലങ്ങിലെ സ്ഥാനാര്‍ഥി നിര്‍ണയം പിന്നീട് നടത്താനാണ് നേതൃത്വത്തിന്‍റെ ആലോചന.

TAGS :

Next Story