Quantcast

ജിഷ കൊലപാതക കേസിലെ വിചാരണ ഇന്ന് തുടങ്ങും

MediaOne Logo

Sithara

  • Published:

    8 May 2018 3:43 PM GMT

ജിഷ കൊലപാതക കേസിലെ വിചാരണ ഇന്ന് തുടങ്ങും
X

ജിഷ കൊലപാതക കേസിലെ വിചാരണ ഇന്ന് തുടങ്ങും

എറണാകുളം പ്രിന്‍സിപ്പല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് വിചാരണ നടക്കുക.

പെരുമ്പാവൂര്‍ ജിഷ കൊലപാതക കേസില്‍ വിചാരണ ഇന്ന് ആരംഭിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് വിചാരണ നടക്കുക. സംഭവം ആദ്യം പോലീസില്‍ അറിയിച്ച അയല്‍വാസി അനസിനെയാണ് ആദ്യം വിസ്തരിക്കുന്നത്.

ജിഷ കൊല ചെയ്യപ്പെട്ട് 11 മാസം തികയുമ്പോഴാണ് വിചാരണ നടപടികള്‍ ആരംഭിക്കുന്നത്. മൂന്ന് മാസം മുന്‍പ് വിചാരണ ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പുനരന്വേഷണം ആവശ്യപ്പെട്ട് ജിഷയുടെ പിതാവ് പാപ്പു അടക്കമുള്ളവര്‍ നല്‍കിയ അപേക്ഷകള്‍ തീര്‍പ്പാകുന്നത് വരെ വിചാരണ നടപടികള്‍ മാറ്റിവെക്കുകയായിരുന്നു. മൂന്ന് മാസം കൊണ്ട് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ആഴ്ചയില്‍ മൂന്ന് ദിവസം വീതം വിചാരണ ഉണ്ടാകും. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളാണ് ഇതിനായി നിശ്ചയിച്ചിരിക്കുന്നത്.

ജിഷ കൊല്ലപ്പെട്ട സംഭവം പോലീസില്‍ അറിയിച്ച അനസ് എന്നയാളെയാണ് ആദ്യം വിസ്തരിക്കുക. തുടര്‍ന്ന് ജിഷയുടെ അമ്മ രാജേശ്വരിയേയും പ്രതി രക്ഷപ്പെടുന്നത് കണ്ട അയല്‍വാസിയായ വീട്ടമ്മയെയും വിസ്തരിക്കും. സാക്ഷിപട്ടികയില്‍ 21 പേരാണ് ഉള്ളത്. പൊലീസ് നല്‍കിയ കുറ്റപത്രത്തില്‍ അമീര്‍ ഉല്‍ ഇസ്ലാം മാത്രമാണ് പ്രതി. എന്നാല്‍ താന്‍ അല്ല അനാര്‍ എന്ന സുഹൃത്താണ് കൊലപാതകം ചെയ്തതെന്നാണ് അമീര്‍ പറയുന്നത്.

ദ്വിഭാഷിയുടെ സഹായത്തോടെയാണ് വിചാരണ നടക്കുക. അമീറിന് വേണ്ടി അഭിഭാഷകനായ ആളൂര്‍ ഹാജരാകും. കേസിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് സര്‍ക്കാര്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചിരുന്നു.

TAGS :

Next Story